0%

Chapter Title : മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു [പോക്കർ ഹാജി]

ഇത്രേം ഉപ്പ് കാറ്റും കൊണ്ടിനി ഐസ്ക്രീമും കൂടി കേറ്റിയാൽ വല്ല പനിയും പിടിക്കും .

..ആ എന്ന ബിരിയാണി കഴിക്കാം അല്ലേടാ മോൻ കുട്ടാ …

സുമിത്ര പിള്ളേരെ രണ്ടിനെയും ഇളക്കി വിട്ടു.

..ആ അത് മതി.. അത് മതി അച്ചാ.. അതുമതി ..

..ആ അത് മതിയെങ്കി വാ നമുക്ക് പോകാം ..

മുകുന്ദൻ പിള്ളേരെ രണ്ടിനെയും മടിയിൽ നിന്നിറക്കിയിട്ട് എഴുന്നേറ്റു .

..അല്ല സാറേ… സാറ് ഇവിടിരുന്ന് ഭയങ്കര ധ്യാനത്തിലായിരുന്നല്ലോ .. എന്തായിരുന്നു ധ്യാനത്തിൽ കണ്ടത്.. വല്ല പെണ്ണുങ്ങളെയുമാണോ …

..ആന്നെടി ഒരു പെണ്ണിനെയാ കണ്ടത് ...

..ആരാ ഐശ്വര്യാ റായി വല്ലോം ആണോ സാറേ ..

..ഹ്ഹ്ഹ് അതുക്കും മേലെ ..ഒരിക്കൽ ഇതുപോലൊരു ബീച്ചിൽ വെച്ച് കരഞ്ഞു കലങ്ങിയ കണ്ണുകളോടെ എന്ത് ചെയ്യണമെന്നറിയാതെ എവിടെ പോകണമെന്നറിയാതെ നിന്ന ഒരു പാവം പെണ്ണിനെയാണ് കണ്ടത് .ദേ ഈ നിക്കുന്ന കൊച്ച് കുഞ്ഞിന്റെ കൈ പിടിച്ച് നാലഞ്ചു വര്ഷം മുമ്പ് ആ ബീച്ചിൽ വെച്ച് എന്റെ ജീവിതത്തിന്റെ വിളക്കായി .. ജീവന്റെ ജീവനായി ..ഐശ്വര്യമായി വന്നു കേറിയ ഒരു പെണ്ണിനെ പറ്റി .ഇന്നവള് എന്റെ മൂത്ത മോളാ . അവളെയും കൂട്ടി ഇന്നെനിക്കു മൂന്നു മക്കളാ ..

..മുകുന്ദേട്ടാ ..പ്ലീസ് ..

സുമിത്രയുടെ സ്വരം ആർദ്രമായി പരിസരം മറന്ന് അവൾ അയാളെ ഇറുകെ പുണർന്ന് കൊണ്ട് ആ നെഞ്ചിലേക്ക് ചാഞ്ഞു .

“ആരെയൊക്കെ ജീവിതത്തിൽ ചേർത്തു നിർത്തണമെന്ന് ചിലത് ദൈവം തീരുമാനിച്ചിരിക്കണം സുമിത്രേ ”

മുകുന്ദൻ അത് പറഞ്ഞ് മക്കളെയും അവളെയും ചേർത്ത് പിടിച്ച് ഓരോരുത്തർക്കും

💬 Comments

View all comments