0%

Chapter Title : മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു [പോക്കർ ഹാജി]

എനിക്കിപ്പോ ഭയങ്കര ഇഷ്ടമാടി പെണ്ണെ ..നിന്നെ ഇനി ആർക്കും വിട്ടു കൊടുക്കില്ല …

..മുകുന്ദേട്ടാ ..ഞാൻ

ബാക്കി പറയാൻ കഴിയാതെ നിറകണ്ണുകളോടെ തന്റെ കണ്ണിലേക്കു നോക്കി നിന്ന അവളുടെ തലയിൽ പിടിച്ച് മുകുന്ദൻ അയാളുടെ നെഞ്ചിലേക്ക് ചായ്ച്ചു . ഈ ലോകത്തിൽ ഇതിലും വലിയൊരു സുരക്ഷിത സ്ഥാനം കിട്ടില്ലെന്ന പോലെ അവളാ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി കരഞ്ഞു..

……. …. …. …. .. … .. . .. .

..ഏട്ടാ ,,ഏട്ടാ ,മുകുന്ദേട്ടാ .ദിതെന്തായിത് ..എന്ത് പറ്റി .കൊറേ നേരമായല്ലോ ഒരേയിരിപ്പ് തന്നെ ഇരിക്കുന്നു ..

കോടമഞ്ഞിനുള്ളിൽ നിന്നും ആരോ പ്രത്യക്ഷപ്പെടുന്ന പോലെ മങ്ങിയ വാക്കുകൾ ചെവിയിലേക്ക് തെളിഞ്ഞുവരുന്നത് പോലെ … മുകുന്ദൻ ഞെട്ടിയുണർന്നു .

..എന്റെ മുകുന്ദേട്ടാ ..എന്തൊരു ഇരുപ്പാ ഇത് .സമയമെത്രയായെന്ന വിചാരം .

മുകുന്ദൻ പരിസമൊക്കെ നോക്കി നേരം സന്ധ്യയോടായിരിക്കുന്നു .വന്നപ്പോഴുള്ള തിരക്കില്ല ഓടിച്ചാടിക്കളിച്ച കുട്ടികളെയൊക്കെ അവരുടെ മാതാപിതാക്കൾ വിളിച്ച് കൊണ്ട് പോയിരിക്കുന്നു.

അപ്പോഴേക്കും മോൾ സുമിത്രയുടെ കൈ വിടുവിച്ച് അയാളുടെ മടിയിലേക്ക് അധികാരത്തോടെ കേറിയിരുന്നു .ഇത് കണ്ടു മോൻ എനിക്കും അച്ഛന്റെ മടിയിലിരിക്കണം എന്നും പറഞ്ഞപ്പോ മുകുന്ദൻ മോനെ മറ്റേ തുടയിലും പിടിച്ചിരുത്തിയിട്ട് സുമിത്രയെ നോക്കി .

..ഹഹ നീ പുറത്തായി കേട്ടോ.. ഇനി നീ എവിടിരിക്കുമെടി ...

ആ ചോദ്യം കേട്ട് അവൾ ചിരിച്ചു കൊണ്ട് ..

..ആ ഇവിടിങ്ങനെ ഇരുന്നോ കേട്ടോ വീട്ടിൽ പോകണ്ടേ ..എത്ര നേരം വിളിച്ചൂന്നറിയോ ..ദേ പിള്ളാര് ആകെ ക്ഷീണിച്ചു .രണ്ടിനും ഐസ്ക്രീം വേണമെന്ന പറയുന്നേ ...

..പോടീ ഐസ്ക്രീമൊന്നും വേണ്ട

💬 Comments

View all comments