Chapter Title : മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു [പോക്കർ ഹാജി]
വന്നത് പറയാനാവാതെ കുഴഞ്ഞു.ഒന്ന് രണ്ടു നിമിഷത്തിനു ശേഷം നല്ലൊരു ബ്രീത്ത് എടുത്ത് മുകുന്ദൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു .
..സുമിത്ര പോരുന്നോ എന്റെ കൂടെ.. എന്റെ ഭാര്യയായി ...”
ആ ചോദ്യം കേട്ട് അവളാകെ അന്തം വിട്ടു പോയി .വിശ്വസിക്കാൻ പറ്റാത്തത് എന്തോ കേട്ട പോലെ കണ്ണുകൾ വിടർന്നു .പെട്ടന്ന് സങ്കടം സഹിക്കാനാകാതെ അവൾ ആ പൂഴിമണലിൽ മുട്ട് കുത്തിയിരുന്നുപോയി .മുഖം പൊത്തിക്കരയുന്ന അവളെ മുകുന്ദൻ അൽപനേരം കരയാൻ അനുവദിച്ചു . കാരണം താൻ പറഞ്ഞത് അവൾക്കുൾകൊള്ളാനും തീരുമാനമെടുക്കാനും വിഷമം കരഞ്ഞു തീർക്കാനും സമയം വേണം . അൽപനേരം അവളെ നോക്കി നിന്നിട്ട് മുകുന്ദൻ പിടിച്ചെഴുന്നേല്പിച്ചു എന്നിട്ട് അവളെയും കുഞ്ഞിനെയും തന്നോട് ചേർത്ത് പിടിച്ച് കൊണ്ട് പറഞ്ഞു
..വിഷമിക്കേണ്ട സുമിത്രേ ഞാൻ കാര്യമായിട്ട് ചോദിച്ചതാ.. എനിക്കൊരാളോട് മാത്രമേ പറയാനുള്ളു എന്റെ സാറിനോട് .. എന്നെ ഒരിക്കലും അദ്ദേഹം വിലക്കില്ല എനിക്കുറപ്പാ..
..സുമിത്രേ..
..സുമിത്രേ..
മുകുന്ദൻ അവളെ തോളിൽ പിടിച്ചുലച്ച് കൊണ്ട് വിളിച്ചു.
..മ്മ്..
..ഞാൻ വളരെ ആലോചിച്ച് എടുത്ത തീരുമാനമാ ഇത് ..പോരുന്നോ എന്റെ കൂടെ ..
..നിന്നെ ഞാന്‍ പാതി വഴിക്ക് കളയില്ല .ഒരിക്കലും സുമിത്രയെ ഇഷ്ടമില്ലാത്തവന്‍റെ കൂടെ പറഞ്ഞയക്കില്ല ഉറപ്പ് .
..കുറച്ചുദിവസം കൂടി ക്ഷമിക്കു.. ഞാന്‍ സ്ഥല മാറ്റത്തിന് ശ്രമിക്കുന്നുണ്ട് നമുക്ക് ഇവിടം വിട്ടു പോകാം അയാളുടെ കണ്ണെത്താ ദൂരത്തേക്ക്…
..നമ്മൾ മാത്രമായി ഒരു ജീവിതം നമ്മുടെ മോനുമായി ഒരു ജീവിതം .ഇവനെ നമുക്ക് നല്ലൊരു സ്‌കൂളിൽ ചേർക്കണം നല്ലവനായി വളർത്തണം ..
..എന്തെങ്കിലും പറ സുമിത്രേ എന്റെ കൂടെ പോരില്ലേ ..നിന്നെ
💬 Comments
View all comments