Chapter Title : മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു [പോക്കർ ഹാജി]
മുകുന്ദന് അത് കേട്ട് സന്തോഷമായി .തന്റെ ജീവിതത്തിന്റെ ആദ്യത്തെ നാൽക്കവലയിൽ നിന്നും അവൻ നേരെ ആ പണിതീരാത്ത വീട്ടിൽ സെക്യൂരിറ്റിയെ പോലെ ജീവിതം തുടങ്ങി .കാവൽ കിടക്കുന്നതു കൊണ്ട് ചെറിയൊരു വരുമാനവും ഒപ്പം ആ നല്ല മനുഷ്യന്റെ നിർദ്ദേശം അനുസരിച്ചതു കൊണ്ട് തുടർന്ന് പഠിക്കാനും പറ്റി .പഠിക്കാനുള്ള സാഹചര്യം കിട്ടിയപ്പോൾ നല്ല പെര്ഫോമെൻസ് കാണിച്ച അവനെ എലെക്ട്രിക്കൽ ഡിപ്ലോമയ്ക്ക് ചേർത്തു . ആ വീടിന്റെ പണി തീർന്നപ്പോ അവനെ അദ്ദേഹം മക്കളെല്ലാം വിദേശത്ത് പോയത് കൊണ്ട് വീട്ടിലൊരാളായി പുതിയ വീട്ടിൽ ഒരു ഔട്ട് ഹൌസ് ഉണ്ടാക്കി അവിടെ താമസിപ്പിച്ചു .ആദ്ദേഹം പെൻഷനായപ്പോഴേക്കും അവൻ ഡിപ്ലോമ പാസ്സായിരുന്നു .പക്ഷെ അപ്പോഴേക്കും അവന്റെ ജീവിതത്തിലെ അടുത്ത നാൽക്കവല എത്തിയിരുന്നു .മുകുന്ദനെ ഇനിയും വീട്ടിൽ താമസിപ്പിച്ചാൽ അവൻ അവകാശം പറഞ്ഞു വരുമെന്നും കൊടുത്തില്ലെങ്കി പ്രായമായ അച്ഛനെയോ അമ്മയെയോ വല്ലതും ചെയ്യുമെന്നുമൊക്കെ മകളുടെ നിരന്തരമുള്ള പറച്ചിലിൽ അവസാനം മുകുന്ദൻ ആ വീട്ടിൽ നിന്നും പുറത്താക്കപ്പെട്ടു .മക്കളുമാരുടെ വാക്കുകൾ കേൾക്കാതിരിക്കാൻ കഴിയാതിരുന്ന അദ്ദേഹത്തിനോട് യാത്ര പറഞ്ഞ് മുകുന്ദൻ അവിടുന്നിറങ്ങി .പോരാൻ നേരത്ത് അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞതു കണ്ടപ്പോൾ അവനും വിഷമം വന്നു .
…മോനെ നിനക്ക് നല്ലതേ വരൂ ..സമയം കിട്ടുമ്പോ ഞങ്ങളെ കാണാൻ വരണം കേട്ടോ ….
..മ്മ് … ഇടയ്ക്കൊക്കെ ഞാൻ വരാം സാർ ..
അവൻ അവിടുന്നെറങ്ങുമ്പോ അദ്ദേഹം ഒരുപദേശവും കൊടുത്തു .അതായിരുന്നു അവന്റെ ജീവിതത്തിലെ അടുത്ത നാൽക്കവല .
..മോനെ നീ മനപ്പള്ളിയുള്ള വിക്ടറി പീ എസ് സി കോച്ചിങ് സെന്ററിൽ പോണം .ആഴ്ചയിൽ അഞ്ചു ദിവസമേ ക്ളാസ്സുണ്ടാകൂ
💬 Comments
View all comments