Chapter Title : മുലനാട്ടിലെ മാമലക്കുണ്ടികൾ 3 [KING CYLEX]
അരുവിയിൽ തന്നെ ഞാൻ നല്ലൊരു കുളി പാസ്സ് ആക്കി. എനിക്ക് ഉടുത്തു മാറാൻ എലൈൻ മറ്റൊരു തോർത്ത് തുണി തന്നു. എലൈനും കുളിച്ചു വൃത്തിയായ ശേഷം ഞങ്ങൾ 4 പേരും കൂടെ പൂജ നടക്കുന്ന ആരാധനാമണ്ഡപത്തിലേക്ക് നടന്നു . ഏകദേശം അടുത്ത് തന്നെയായിരുന്നു സ്ഥലം. മണ്ഡപത്തോട് അടുത്തപ്പോൾ തന്നെ വാദ്യോപകരണങ്ങളുടെ ശബ്ദം കേട്ട് തുടങ്ങി. അടുക്കും തോറും വഴിയോരങ്ങൾ തീപ്പന്തങ്ങൾ കൊണ്ട് പ്രകാശിച്ചു അവിടേക്കുള്ള വഴി തെളിക്കുന്നു. കരയിലേക്ക് പിടിച്ചിട്ട പരൽമീനിനെ പോലെ എന്റെ ഹൃദയം പിടയാൻ തുടങ്ങി. എന്താണ് നടക്കാൻ പോകുന്നതെന്ന ജിജ്ഞാസ എന്നെ വിഴുങ്ങിക്കൊണ്ടിരുന്നു. കുരവയിടലിന്റെയും മദ്ധളം കൊട്ടലിന്റെയും സ്വരങ്ങൾ ഉച്ചത്തിൽ കേട്ടു തുടങ്ങി. ആകാംഷയുടെ ഉച്ചസ്ഥായിയിൽ നിന്ന് കൊണ്ട് ഞാൻ ആരാധനമണ്ഡപത്തിന്റെ ചുറ്റുമതിൽ താണ്ടി ഉള്ളിലെത്തി.
ആ ഊര് മുഴുവൻ അവിടെ സന്നിഹിതരായിരുന്നു. ആ കൊച്ചു ജനക്കൂട്ടം ഒത്തുകൂടിയത് ഒരു വലിയ ഗുഹയുടെ മുന്നിലും. ആ ഗുഹയുടെ ഉള്ളിലാണ് ആരാധനാമണ്ഡപം എന്ന് ഞാൻ ഊഹിച്ചു . ഉടനെ കുതിരക്കുളമ്പടികളുടെയും ആർപ്പുവിളികളുയെടെയും ആരവം അവിടെ മുഴങ്ങി.
"മഹാരാജാവ് ടാഗോൺ എഴുന്നുള്ളുന്നേ " "മഹാരാജാവ് ടാഗോൺ എഴുന്നുള്ളുന്നേ "
ശബ്ദം കേട്ട ഭാഗത്തേക്ക് ഞാൻ കണ്ണോടിച്ചു. അവിടെ കൂടിയിരുന്ന ജനങ്ങൾ എല്ലാം നിലത്തു മുട്ടുകുത്തി അവരുടെ രാജാവിനെ വരവേറ്റു. കൂടെ ഞാനും. എല്ലാവരുടെയും ആദരങ്ങൾ ഏറ്റുകൊണ്ട് മഹാരാജാവ് ടാഗോൺ തന്റെ കുതിരപ്പുറത്തു നിന്ന് ചാടി ഇറങ്ങി. മഹാമേരുവായ ആ മനുഷ്യനെ ഞാൻ ഒന്ന് നോക്കി. ഒത്ത പുരുഷൻ. എന്തൊരു ഗാഭീര്യം. പ്രായം ഒരു 30 കാണും. ഇപ്പോഴും തികഞ്ഞ യൗവനം. സുന്ദരൻ സുമുഖൻ. ആദ്യ നോട്ടത്തിൽ
💬 Comments
View all comments