Chapter Title : മുല്ല 2 [പഴഞ്ചൻ]
എനിക്ക് ഒത്തിരി ഇഷ്ടാ നിന്നെ... നീ എന്നെ അവഗണിക്കുന്നതു പോലെ തോന്നിയപ്പോ... എനിക്ക് സഹിച്ചില്ല... എന്നോട് ക്ഷമിക്കണേ ബെല്ല... “ അവനവളുടെ കയ്യെടുത്ത് ചുംബിച്ചു... അപ്പോൾ അവൾ എതിർത്തില്ല... ക്ലാസ് റൂമിനടുത്തേക്കുള്ള പദചലനം കേട്ടപ്പോൾ അവൾ അകന്നിരുന്നു... വാതിൽ തുറന്ന് മോസി അകത്തേക്ക് വന്നു... “ എന്തായി... അസൈൻമെന്റ് കഴിഞ്ഞോ?... “ മോസി സിദ്ധുവിനെ നോക്കി പുരികമുയർത്തി എന്തായെന്ന് ചോദിച്ചു... തന്റെ വലതുകൈ സൈഡിലേക്ക് കൊണ്ടുവന്ന് Thumpsup സിഗ്നൽ കാണിച്ചപ്പോഴാണ് മോസിക്ക് ശ്വാസം നേരെ വീണത്... ഇത് തന്റെ പദ്ധതിയാണ്... പണി പാളിയിരുന്നെങ്കിൽ... ഓ... ഒരു നല്ല കാര്യത്തിനല്ലേ എന്നതാണൊരു സമാധാനം... “ കഴിഞ്ഞു മോസി... നമുക്ക് പോകാം... “ അവരെ നോക്കാതെ ബെല്ല പറഞ്ഞു... മൂവരും ഉടൻ തന്നെ ബുക്കൊക്കെ എടുത്ത് പുറത്ത് ഇറങ്ങി... സൈക്കിളെടുത്ത് പുറത്തേക്ക് പോകുമ്പോൾ ബെല്ല പുറകിലേക്ക് തിരിഞ്ഞു നോക്കുന്നത് മോസി കണ്ടു... സിദ്ധു നോക്കിനിൽക്കുന്നതിനെപ്പറ്റി പഴയതുപോലെ അവൾ മോശമായി ഒന്നും പറയാത്തത് മോസിയെ അത്ഭുതപ്പെടുത്തി... അന്നത്തെ സംഭവത്തോടെ ബെല്ലയുടെ ജീവിതം ആകെ മാറി മറിഞ്ഞു... ഇത്രയും നാൾ തനിക്ക് പെണ്ണിനോടു മാത്രം തോന്നിയിരുന്ന ആ ഒരു ‘ ഇത് ‘ , അതിനേക്കാൾ നന്നായി ഒരു ആണിനു നൽകാൻ കഴിയുമെന്ന് ബെല്ലയ്ക്ക് തോന്നി... അവളുടെ ഉള്ളിൽ സിദ്ധുവിനോട് ഒരു സോഫ്റ്റ് കോർണർ തോന്നി... ‘എനിക്ക് നിന്നെ ഇഷ്ടമാണ് ’ എന്ന അവന്റെ വാക്കുകൾ അവളുടെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു... പിറ്റേ ദിവസം സിദ്ധുവിന്റെ നോട്ടം ബെല്ലയുടെ നേരെ തിരിഞ്ഞപ്പോൾ അതിനൊരു മറുനോട്ടം പോകുന്നത് കണ്ട മോസിയുടെ മനം നിറഞ്ഞു... രണ്ടാമത്തെ സെമസ്റ്ററിന്റെ അവസാനത്തെ പരീക്ഷയും കഴിഞ്ഞു... അന്ന് ആ സ്കൂളിന്റെ വാകമരത്തിന്റെ കീഴിൽ... അന്നത്തെ ഹിന്ദി ക്വസ്റ്റ്യൻ പേപ്പറിന്റെ ഉത്തരങ്ങൾ വിശകലനം ചെയ്യുന്നതിനായി രണ്ട് പെൺകുട്ടികളും... അവർക്ക് അപ്പുറത്തും ഇപ്പുറത്തുമായി രണ്ട് ആൺകുട്ടികളും ഇരിക്കുന്നുണ്ടായിരുന്നു... അപ്പോൾ അതുവഴി വന്ന സ്റ്റെല്ല മിസ്സ് അവരെ നോക്കി ചോദിച്ചു... “ മുല്ലകൾ വീട്ടിൽ പോകുന്നില്ല... ” അതുകേട്ട് ആ തരുണീമണികൾ പുഞ്ചിരിച്ചു... “ ഇന്നത്തെ ഹിന്ദി പരീക്ഷയുടെ പേപ്പർ നോക്കേണ് മിസ്സേ... ഇപ്പൊത്തന്നെ പോകും... ”
💬 Comments
View all comments