0%

Chapter Title : മുല്ല 2 [പഴഞ്ചൻ]

Author : pazhanchan Read All Parts 151

മോസിയാണ് അതു പറഞ്ഞത്... സ്റ്റെല്ല മിസ്സ് അതുവഴി സ്റ്റാഫ് റൂമിലേക്ക് പോയി... അപ്പോൾ മോസിയുടെ കൈകളിലെ സെയ്ഫിന്റെ പിടിമുറുകി... “ അപ്പൊ ഇനി എന്നാ കാണുന്നേ?... ” വിരഹത്തോടെ ബെല്ല സിദ്ധുവിനോട് ചോദിച്ചു... “ നിങ്ങൾ ഇടയ്ക്ക് ന്റെ വീട്ടിലേക്കു പോര്ന്ന്... മ്ക്ക് അവിടാ റേക്കോർഡ് എഴുത്തെന്നും അസൈൻമെന്റൊന്നൊക്കെ പറഞ്ഞ് കൂടാം... പോരേ... ” മോസി അതു പറഞ്ഞ് പൊട്ടിച്ചിരിച്ചു... ബാക്കിയുള്ളവരും ആ ചിരിയിൽ പങ്കുചേർന്നു... ബെല്ലയും മോസിയും സൈക്കിളെടുത്ത് പോകുമ്പോൾ സിദ്ധുവിന് ബെല്ലയെ ഒന്ന് വിളിക്കണമെന്ന് തോന്നി... അവന്റെയൊപ്പം നിന്നിരുന്ന സെയ്ഫിന് അതു മനസ്സിലായി... സെയ്ഫ് അവനെ തടഞ്ഞുകൊണ്ട് ചെവിയിൽ എന്തോ രഹസ്യം പറഞ്ഞു... അതുകേട്ട് സിദ്ധുവിന്റെ മുഖവും പ്രകാശനമായി... അവർ രണ്ടുപേരും ഉറക്കെ വിളിച്ചു... “ മുല്ലാ... മുല്ലാ... ” മോസിയും ബെല്ലയും ഒരേസമയം പുറകിലേക്ക് നോക്കി തങ്ങളുടെ കാമുകൻമാരെ സൈറ്റടിച്ചു കാണിച്ചു... അവരുടെ സൌഹൃദത്തിന്റെ മുല്ലപ്പൂ സുഗന്ധം ആ വീഥികളിലാകെ പരന്നൊഴുകി...

*********** ശുഭം ************

പ്രിയ ഷജ്നാ... കഥ ഇഷ്ടപ്പെട്ടു എന്നു വിശ്വസിക്കുന്നു... നിന്റെ കവിതകൾ തൻ അക്ഷരങ്ങൾ എൻ കൊച്ചു കഥ തൻ ആത്മാവ്... പ്രിയ വായനക്കാരേ... നിങ്ങൾ തന്ന സഹകരണങ്ങൾക്ക് നന്ദി പറഞ്ഞുകൊള്ളട്ടെ... പഴഞ്ചൻ... 

💬 Comments

View all comments