0%

Chapter Title : മുല്ല 2 [പഴഞ്ചൻ]

Author : pazhanchan Read All Parts 426

ഇടതു കൈ കൊണ്ട് അവളുടെ ഇരു കൈകളും തടവിലാക്കിയ സിദ്ധു വലതുകൈ കൊണ്ട് അവളുടെ മുഖം നേരെയാക്കി ചുംബനം തുടർന്നു... “ ഐ ലവ് യൂ ബെല്ല... ഐ വാണ്ട് യൂ... “ മുഖം ഒന്നെടുത്തിട്ട് നിർനിമ്മേഷനായി സിദ്ധു പറഞ്ഞു... ബെല്ലയുടെ മുഖത്ത് വർണ്ണിക്കാനാവാത്ത ഭാവങ്ങൾ വിരിയവേ അവൻ വീണ്ടും അവളെ ചുംബിച്ചു... അവളുടെ വിടർന്ന അധരങ്ങളെ തന്റെ ചുണ്ടുകളാൽ വിടർത്തി ചപ്പി വലിച്ചു... അവന്റെ നാവിന്റെ സഞ്ചാരം അകത്തേക്ക് പോയപ്പോൾ ബെല്ലയുടെ എതിർപ്പുകൾ കുറഞ്ഞു വന്നു... അവൾ പതിയെ തനിക്ക് വശംവദയാകുന്നു എന്നുള്ള തിരിച്ചറിവ് സിദ്ധുവിനെ സന്തോഷത്തിൽ ആറാടിച്ചു... അവൻ അവളുടെ മുഖത്താകമാനം ചുംബനത്തിൽ പൊതിഞ്ഞു... അവളുടെ നാവുമായി ഇഴപിരിഞ്ഞ് സിദ്ധുവിന്റെ നാവ് ഉമിനീർ കൈമാറി... ബെല്ല ഇതുവരെ അനുഭവിക്കാത്ത സുഖത്തിന്റെ പടവുകൾ കയറാൻ തുടങ്ങിയപ്പോഴാണ് സിദ്ധു അവളെ വിട്ടെഴുന്നേറ്റത്... “ മോസി ഇപ്പൊ വരും... എന്നോട് ദേഷ്യം തോന്നല്ലേ ബെല്ല... എനിക്കത്രയ്കക്കും ഇഷ്ടാ നിന്നെ... റിയലി ഐ വാണ്ട് യൂ... ടിൽ ദ എൻഡ് ഓഫ് മൈ ലൈഫ്... “ വികാരധീനനായി പുറത്തു വന്ന ഒരു കാമുകന്റെ വാക്കുകൾ അവളിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടാക്കിയത്... അവളും എണീറ്റിരുന്ന് മുഖമൊക്കെ തുടച്ചു... മോസി ഇപ്പോൾ കേറി വരുമോ എന്നൊരു ഭയം അവൾക്കുണ്ടായി... “ എനിക്ക് ഒത്തിരി ഇഷ്ടാ നിന്നെ... നീ എന്നെ അവഗണിക്കുന്നതു പോലെ തോന്നിയപ്പോ... എനിക്ക് സഹിച്ചില്ല... എന്നോട് ക്ഷമിക്കണേ ബെല്ല... “ അവനവളുടെ കയ്യെടുത്ത് ചുംബിച്ചു... അപ്പോൾ അവൾ എതിർത്തില്ല... ക്ലാസ് റൂമിനടുത്തേക്കുള്ള പദചലനം കേട്ടപ്പോൾ അവൾ അകന്നിരുന്നു... വാതിൽ തുറന്ന് മോസി

💬 Comments

View all comments