Chapter Title : മുല്ല 2 [പഴഞ്ചൻ]
അവൻ പറഞ്ഞു... “ എനിക്കവളെ ഇഷ്ടാ... അതാ പുറകേ നടക്കുന്നേ... ന്തേ... ” “ അങ്ങനെ പുറകേ നടന്നിട്ട് ന്താ കാര്യം... നിനക്ക് നേരിട്ട് ചോയ്ച്ചൂടെ അവളോട്?... ” അവനോട് അടുത്ത് നിന്ന് മോസി ചോദിച്ചു... “ ചോദിക്കണമെന്നുണ്ട്... പക്ഷേ എന്നെ കണ്ടാൽ അവൾക്ക് എന്തോ ചതുർത്ഥി കാണുന്ന പോലെയാ... അതാ ഞാനിത്ര നാളായിട്ടും... ” അവൻ വാക്കുകൾ മുഴുവനാക്കാതെ നിന്ന് പരുങ്ങി... “ നിന്റെ സ്നേഹം സത്യണോ?... ” “ അതേ... മോസിയാണേ സത്യം... ” “ എന്നാൽ നിന്നെ ഞാൻ സഹായിക്കാം... ഞാൻ പറയുന്നതു പോലെ ചെയ്താൽ നിനക്കവളെ കിട്ടും... ” “ മോസി എന്തു പറഞ്ഞാലും ഞാൻ ചെയ്യാം... എനിക്കവളെ അത്രയ്ക്ക് ഇഷ്ടമാണ്... ” സിദ്ധുവിന്റെ വാക്കുകളിൽ ആത്മാർത്ഥതയുണ്ടെന്ന് അവൾക്ക് തോന്നി... മോസി ചുറ്റും ഒന്നു നോക്കിയിട്ട് അവന്റെ കാതിലേക്ക് അവൻ ചെയ്യേണ്ട കാര്യങ്ങൾ രഹസ്യമായി ഓതി... അവളുടെ വാക്കുകൾ ഓരോന്നും അവന്റെ മുഖത്ത് വിസ്മയം തീർത്തുകൊണ്ടിരുന്നു... “ ഇതാണോ ഞാൻ ചെയ്യേണ്ടത്... ന്റെ ദൈവമേ... മോസി നീ കാര്യമായിട്ട് പറഞ്ഞതാണോ?... ” സിദ്ധു പകപ്പോടെ പറഞ്ഞു... “ ഞാൻ പറയുന്നതു പോലെ ചെയ്താൽ നിനക്ക് അവളെ കിട്ടും... അല്ലെങ്കിൽ അറിയാലോ എത്ര പേരാ അവളുടെ പുറകേന്ന്... ഇതിനുള്ള സാഹചര്യം ഞാനുണ്ടാക്കിക്കോളാം... ” അതു പറഞ്ഞ് മോസി ഓഡിറ്റോറിയത്തിനു നേരെ നടന്നകന്നു... സിദ്ധു ഇടിവെട്ടേറ്റവനെ പോലെ ആ ഇടനാഴിയിൽ നിന്നു... ആനിവേഴ്സറി ഒക്കെ കഴിഞ്ഞ് കുട്ടികൾ രണ്ടാമത്തെ സെമസ്റ്ററിന്റെ പരീക്ഷയുടെ തയ്യാറെടുപ്പുകളിലേക്കു കടക്കുന്നു... സയൻസ് ബാച്ചിലെ മോസിയും ബെല്ലയും ഇപ്പോൾ ആ കോളേജിലെ തന്നെ സ്റ്റാറുകളാണ്... കലാകായികങ്ങളിലും പഠിപ്പിലും ഒരുപോലെ തിളങ്ങുന്ന ആ സുന്ദരിക്കുട്ടികളോട് കൂട്ടുകൂടാൻ ആ സ്കൂളിലെ ആൺ-പെൺ ഭേദമന്യേ കൊതിച്ചു... “ ഫിസിക്സിന്റെ അസൈൻമെന്റിന് നമ്മള് മാത്രം വിചാരിച്ചാ ഒക്കില്ലട്ടോ ബെല്ലാ...” ഉച്ചസമയത്തെ ബ്രേക്കിന് അസൈൻമെന്റ് വർക്ക് ചെയ്തുകൊണ്ടിരുന്ന മോസി ബെല്ലയോട് പറഞ്ഞു... “ പിന്നെ ആര് വിചാരിച്ചാൽ നടക്കുന്നാ നീ പറേന്നേ... ” ബെല്ലയ്ക്ക് മോസിയുടെ നിർദ്ദേശം അങ്ങോട്ട് ദഹിച്ചില്ല... അവർക്കിടയിലേക്ക് ഒരാളുടേയും ഇടപെടൽ അവൾ ആഗ്രഹിച്ചിരുന്നില്ല... “ മ്മ്ടെ
💬 Comments
View all comments