0%

Chapter Title : മുല്ല 2 [പഴഞ്ചൻ]

Author : pazhanchan Read All Parts 148

സിദ്ധാർത്ഥ് ല്ലേ... അവനേയും കൂട്ടാം... അവനാകുമ്പോൾ കാര്യം പെട്ടെന്ന് നടക്കും...“ ബെല്ലയുടെ താടിയിൽ പിടിച്ച് ഓമനിച്ചു കൊണ്ട് അവൾ പറഞ്ഞു... “ നീ വല്യ സോപ്പൊന്നും ഇടണ്ട... അവന്റെ നോട്ടമൊന്നും എനിക്കത്ര ഇഷ്ടമല്ല... പിന്നെ നീ പറയുന്നതു കൊണ്ട് കൂട്ടാം... “ ബെല്ല മുഖം ചുളിച്ചുകൊണ്ട് പറഞ്ഞു... അതു കേട്ടപ്പോൾ മോസിയുടെ മുഖം തെളിഞ്ഞു... കാര്യങ്ങളൊക്കെ താൻ വിചാരിച്ച പോലെ ഒത്തുവരുന്നുണ്ട്... ഉം... നോക്കാം... ഒത്താൽ ഒത്തു... തന്റെ ഭാഗത്ത് നിന്നൊന്ന് ശ്രമിച്ചില്ലെന്ന് വേണ്ടല്ലോ... ന്റെ ബദിരീങ്ങളെ കാത്തോളണേ... ന്റെ കൂടെ ഉണ്ടാവണേ... മോസി പറഞ്ഞതനുസരിച്ച് സിദ്ധു അസൈൻമെന്റ് ചെയ്യാൻ അവരുടെ ഒപ്പം കൂടി... അവന്റെ സഹായം ബെല്ലയ്ക്ക് അവനോടുള്ള നീരസം കുറച്ചു... അവന്റെ ഭാഗത്ത് നിന്ന് അനിഷ്ടമായ ഒരു പെരുമാറ്റമോ വാക്കുകളോ ഉണ്ടായില്ല എന്നത് ബെല്ലയ്ക്ക് സിദ്ധുവിനോടുള്ള മതിപ്പു കൂട്ടി... എന്നാലും അവനോട് ഒന്ന് പുഞ്ചിരിക്കുകയോ സൌഹൃദ സംഭാഷണം നടത്തുകയോ അവൾ ചെയ്തില്ല... പൂരത്തിന്റെ നാളുകൾ വരവായി... പൂരങ്ങളുടെ പൂരം... കേരളത്തിന്റെ തൃശ്ശൂർ പൂരം... അതിനോടനുബന്ധിച്ച് അന്നുച്ചയ്ക്ക് മൂന്നര ആയപ്പോഴേക്കും ക്ലാസ്സ് വിട്ടു... പക്ഷേ മുല്ലകളും സിദ്ധുവും പോയില്ല... അവർ അസൈൻമെന്റിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിയിരുന്നു... “ മുല്ലാസ് ഇറങ്ങുന്നില്ലേ... “ ക്ലാസ്സിൽ അവർ മൂന്നുപേരും കൂടി ഇരിക്കുന്നത് കണ്ട അർച്ചന ചോദിച്ചു... ക്ലാസ്സിൽ നടക്കുന്ന എല്ലാ കാര്യങ്ങളും താൻ അറിഞ്ഞിരിക്കണമെന്ന് അവൾക്ക് നിർബന്ധമായിരുന്നു... “ ഞങ്ങള് ഈ അസൈൻമെന്റ് തീർത്തിട്ടേ ഉള്ളൂ... നീ പൊയ്ക്കോ... “ മോസി അവളെ ഓടിച്ചു വിട്ടു... എന്തൊക്കെ അറിയണം അവൾക്ക് ഹും... മോസിക്ക് ദേഷ്യം വന്നു... ഇങ്ങിനെയൊരു സന്ദർഭം ഒപ്പിച്ചെടുക്കാൻ പെട്ട പാട് എനിക്കല്ലേ അറിയൂ... ഇനി വരാൻ പോകുന്ന കാര്യങ്ങളോർത്ത് അവളുടെ ചങ്കിടിപ്പു കൂടി... സിദ്ധു പറഞ്ഞ പോലെ ഒക്കെ ചെയ്താൽ മതിയായിരുന്നു... അർച്ചന പുറത്തേക്ക് പോയതിന്റെ പിറകേ മോസി ബാത്രൂമിൽ പോയിട്ട് വരാമെന്നു പറഞ്ഞ് ക്ലാസ്സിനു പുറത്തിറങ്ങി... പോകുന്ന വഴിക്ക് ക്ലാസ്സ് റൂമിന്റെ ഡോർ ചാരിയിട്ടാണ് അവൾ പോയത്... രണ്ടടി നടന്നിട്ട് തിരിച്ചു വന്ന അവൾ വാതിലിനു പുറത്ത് നിന്ന്... അകത്ത് നടക്കാൻ പോകുന്ന കാര്യങ്ങൾക്കായി ചെവിയോർത്തു...

💬 Comments

View all comments