0%

Chapter Title : മുല്ല [പഴഞ്ചൻ]

Author : pazhanchan Read All Parts 392

തോന്നി... ഒരു അമ്പരപ്പോടെ അവൾ ക്ലാസ്സിലേക്ക് കേറി... പുതിയ കുട്ടികളെല്ലാം പരസ്പരം പരിചയപ്പെടുകയോ വർത്തമാനം പറയുകയോ ഒക്കെ ചെയ്യുന്നു... പെൺകുട്ടികൾ ഇരിക്കുന്ന സെക്കന്റ് ബെഞ്ചിന്റെ ഇടത്തേ അറ്റത്തായി ഒരു ഒഴിവു കിടക്കുന്നത് കണ്ടപ്പോൾ അവൾ അവിടെ ഇരുന്നു... എന്റെ വലതു ഭാഗത്തായി ഇരുന്ന തട്ടമിട്ട പെൺകുട്ടി തന്റെ ബുക്കിൽ പേന കൊണ്ട് കട്ടിയിൽ എന്തോ എഴുതുന്നതു കണ്ടു... അതെന്താണെന്ന് കാണാനുള്ള ജിജ്ഞാസയോടെ ഞാൻ കടക്കണ്ണാൽ അതിലേക്കു നോക്കി... Mossy… അപ്പൊ അതാണോ പേര്... ഞാൻ നോക്കുന്നത് കണ്ടിട്ടെന്ന പോലെ ആ കുട്ടി എന്റെ നേരേ തിരിഞ്ഞ് ഒന്നു പുഞ്ചിരിച്ചു... എന്നിട്ട് എന്റെ നേരെ കൈനീട്ടി... “ മുഹ്സിനാ... അലിയാസ് മോസി... “ ഒരു പകപ്പോടെയെങ്കിലും ഞാൻ എന്റെ കൈനീട്ടി ആ കുട്ടിക്ക് ഹസ്തദാനം നൽകി... “ ന്തുട്ടാ നിന്റെ പേര്?... “ അവൾ വീണ്ടും ബുക്കിലെ തന്റെ പേരിനെ കറുപ്പിച്ചു കൊണ്ട് ചോദിച്ചു... “ ബെനീറ്റ... ബെനീറ്റ ബെല്ലാർമിൻ... “ ഒരു പാതിചിരിയോടെ അവൾ പറഞ്ഞു... “ ഇതെന്തുട്ട് പേരാ ക്ടാവേ... ഒരു ഫർലോങ്ങ് നീട്ടാണല്ലോ... ഞാൻ നിന്നെ ബെല്ലാ എന്നേ വിളിക്കൂ... “ അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു... “ അപ്പൊ കുട്ടീടെ പേരിനും നല്ല നീട്ടൊണ്ടല്ലോ... മുഹ്സിനാ അലിയാസ് മോസി...“ എന്റെ പേരിനെ കുറ്റം പറഞ്ഞത് എനിക്കങ്ങോട്ട് സഹിച്ചില്ല... ഉം... “ എന്റിഷ്ടാ... തെന്റെ ഉമ്മി ഇട്ട പേരാ.. നല്ല ബെസ്റ്റ് പേരല്ലേ... അതോണ്ട് ഞാനതങ്ങാ ചുരുക്കി... മുഹ്സിന അഥവാ മോസി... നമ്മുടെ സാഗർ അലിയാസ് ജാക്കി പോലെ... “ എന്നും പറഞ്ഞ് അവൾ

💬 Comments

View all comments