0%

Chapter Title : മുല്ല [പഴഞ്ചൻ]

Author : pazhanchan Read All Parts 393

കുടുകുടെ ചിരിച്ചു... “ അതെന്നാ... മോസി മോഹൻലാൽ ഫാനാണോ?...“ അവളുടെ കുസൃതി നിറഞ്ഞ ചിരി ഇഷ്ടപെട്ടു കൊണ്ട് ഞാൻ ചോദിച്ചു... “ പിന്നല്ലാ... അതെന്താ അനക്ക് ലാലേട്ടനെ ഇഷ്ടല്ലേ... “ അവൾ ചുണ്ടു മലർത്തിക്കൊണ്ട് ചോദിച്ചു... “ ഇഷ്ടമാണ്... എന്നാലും ചോദിച്ചെന്നേ ഉള്ള്... “ അവളോട് ഒരു അടിപിടിക്ക് എനിക്ക് താൽപര്യം തോന്നിയില്ല... എന്നാലും അവൾ പറഞ്ഞ പേര് എനിക്ക് ഇഷ്ട്പപെട്ടു... ബെല്ല... വീട്ടിൽ എന്നെ ബെനീറ്റ എന്നാ വിളിക്കുക... നാട്ടിലും... അവൾ ഇങ്ങിനൊരു പേരിന്റെ സാധ്യത കണ്ടെത്തിയതിൽ എനിക്ക് അവളോട് ഇഷ്ടം തോന്നി... അപ്പോഴേക്കും ക്ലാസ് ടീച്ചറായ ഇംഗ്ലീഷ് മിസ്സെത്തി... എല്ലാവരേയും ടീച്ചർ പരിചയപ്പെട്ടു... ക്ലാസ്സിൽ ആകെ നാൽപ്പതോളം കുട്ടികളുണ്ട്... 25 പെൺകുട്ടികളും 15 ആൺകുട്ടികളും.... പെൺകുട്ടികൾ മാത്രമിരിക്കുന്ന റോയിലാണ് ഞാൻ ഇരിക്കുന്നത്... ആദ്യത്തെ ദിവസം തന്നെ ക്ലാസിലെ കുട്ടികളുമൊക്കെയായി മോസി കൂട്ടായി... അവൾ എല്ലാവരോടും പെട്ടെന്ന് തന്നെ ഇണങ്ങുന്ന ഒരു പ്രകൃതമായിരുന്നു... പക്ഷേ എനിക്ക് അങ്ങിനെ എല്ലാവരോടും മിണ്ടാനൊക്കെ മടിയായിരുന്നു... ഇതിനു മുൻപ് പത്താം ക്ലാസു വരെ കോൺവെന്റിൽ പെൺകുട്ടികളോടൊപ്പം മാത്രം ഇടപഴകി വന്ന എനിക്ക് ആൺകുട്ടികളോടൊക്കെ മിണ്ടാൻ നാണമായിരുന്നു... കോൺവെന്റിൽ പഠിച്ചു കൊണ്ടിരുന്നപ്പോൾ തന്നെ എനിക്ക് ഒന്നോ രണ്ടോ കൂട്ടുകാരികളേ ഉണ്ടായിരുന്നുള്ളൂ... അവർ ആരോടെങ്കിലുമൊക്കെ മിണ്ടുന്നതും ചിരിക്കുന്നതുമൊക്കെ കാണുമ്പോൾ എനിക്ക് സങ്കടം വരുമായിരുന്നു... അതുകൊണ്ട് ഇവിടെ ആരോടും വല്യ കൂട്ടൊന്നും വേണ്ടെന്ന് ഇങ്ങോട്ട് പോന്നപ്പോൾ തീരുമാനിച്ചതാണ്... ക്ലാസ്സിലെത്തി രണ്ടാഴ്ചക്കുള്ളിൽ തന്നെ ആ അന്തരീക്ഷം എനിക്കിഷ്ടമായി... ചിരപരിചിതമല്ലാത്ത തൃശ്ശൂർ ഭാഷ എനിക്കിപ്പോൾ കൌതുകത്തേക്കാളേറെ അനുകരണത്തിനുള്ള ആഗ്രഹമായി... മോസി എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയായി... എവിടെപ്പോയാലും

💬 Comments

View all comments