Chapter Title : മുല്ല പോലൊരു പെണ്ണ് [Jomon]
പോയിരുന്നു….
പീലി വാതിൽ തുറക്കും മുൻപേ മുൻവശത്ത് എത്തിയ ദാസൻ വേഗം തന്നെ നിലത്തു കിടന്ന ഷൂ എടുത്തിട്ട ശേഷം ഒന്നുമറിയാത്ത പോലെ പുറത്തേക്ക് നോക്കി ഇരുന്നു…
“കാത്തിരുന്നു മുഷിഞ്ഞോ….?
വാതിൽ തുറന്നിറങ്ങിയ പീലി പുറത്തിരിക്കുന്ന ദാസനോട് ചോദിച്ചു..
“ഏയ്യ് ഇല്ല…. “
അകമെയുള്ള വെപ്രാളം പുറത്തു കാണിക്കാതെ ദാസനൊരു ചിരിയോടെ പറഞ്ഞു…
“ഹ്മ്മ്…”
അവന്റെ മറുപടിയൊന്നു മൂളികേട്ട പീലി പിന്നൊന്നും പറയാൻ നിക്കാതെ വേലിയിൽ വിരിച്ചിട്ടിരുന്ന മുണ്ടും ഷർട്ടുമെടുത്തു ഇടാൻ തുടങ്ങി…വീണ്ടും യാത്ര തുടരണമെന്ന് മനസ്സിലായ ദാസനും അയാൾക്ക് പിറകെ എണീറ്റു നിന്നു
“ഈ സമയം ടൗണിലേക്ക് വണ്ടിയൊന്നും കാണില്ല…ഇന്നെന്റെ വീട്ടിൽ കഴിയാം ബാക്കിയൊക്കെ നാളെ തീരുമാനിക്കാം എന്തേ..?
ഷർട്ടിന്റെ ബട്ടനുകൾ ഇടുന്നതിനിടയിൽ പീലി ചോദിച്ചു…
“അങ്ങനെ ആവട്ടെ…”
ഒട്ടും പ്രതീക്ഷിക്കാതെയുള്ളയാ ചോദ്യത്തിൽ മറുപടി പറഞ്ഞു കൊണ്ടു ദാസനും മുൻപേ നടക്കുന്ന പീലിക്ക് പിറകെ നടക്കാൻ തുടങ്ങി…കള്ളി മുൾചെടികൾ നിറഞ്ഞ വഴിയിലൂടെ ഒരു കൂസലുമില്ലാതെ നഗ്നമായ കാലുകളുമായി നടക്കുന്ന പീലിയെ ദാസൻ ആശ്ച ര്യത്തോടെ നോക്കി…
ചെറിയൊരു കുന്ന് കയറിയതും ഓടിട്ടൊരു വീടിനു മുൻപിലേക്ക് അവർ നടന്നു കയറി….
“സൗകര്യങ്ങൾ കുറവാണ്…എന്തായാലും ഈ പാതിരായ്ക്ക് പട്ടണത്തിലേക്ക് പോകുന്നതിലും ഭേദം ഇവിടെയാണ്…”
ഉമ്മറത്തേക്ക് കയറുന്നതിനിടയിൽ പീലി പറഞ്ഞു…. ദാസനൊന്നും മറുത്തു പറഞ്ഞില്ല പകരം അവനാ വീട് മൊത്തത്തിൽ നോക്കി കാണുന്ന തിരക്കിലായിരുന്നു… ആ ഒരു പരിസരത്തു ഓടിട്ടു ചായം പൂശിയ ഒരൊറ്റ വീട് പോലുമില്ല എന്നാലൊരു ഗുണ്ടയായാ പീലിയുടെ വീട്ടിൽ ഓടും ഒണ്ട് ചായവും പൂശിയിരുന്നു പോരാത്തതിന് അടച്ചുറപ്പുള്ള ജനലും വാതിലും….
“ഭാനു…ഭാനു…!!!!
കോലായിലേക്ക് കയറിയ പീലി
💬 Comments
View all comments