0%

Chapter Title : മുല്ല പോലൊരു പെണ്ണ് [Jomon]

Author : Jomon Read All Parts 1.8K

പാടെ കുഴച്ചിൽ ഉണ്ടെങ്കിലും കാലു രണ്ടും നിലത്തുറക്കുന്നവന്മാർ കീശയിൽ കിടന്ന നോട്ടുകൾ എടുത്തു കേശവന്റെ കയ്യിൽ കൊടുത്തു പാടവരമ്പിലേക്ക് ഇറങ്ങി നടന്നു….

“””കാലനാ അവൻ…. രസംകൊല്ലി…”””

അഴുക്കു പിടിച്ച തോർത്തൊന്ന് കൊട്ടി കുടഞ്ഞുകൊണ്ട് നടന്നു പോകുന്നവർ പിറുപിറുത്തു…..

ഇതെല്ലാം ദാസൻ നോക്കി കാണുന്നുണ്ടായിരുന്നു…. അവനൊരു സംശയത്തോടെ ഷാപ്പിൽ ബാക്കിയായി അവസാനിക്കുന്നവരെ നോക്കി…ആർമാദിച്ചു കുടിച്ചു കൂത്താടി സംസാരിച്ചു കൊണ്ടിരുന്നവരിൽ പലരും ഒന്നുമറിയാ പാവങ്ങളെ കണക്ക് കള്ള് അല്പം ഗ്ലാസ്സിലേക്ക് ചെരിച്ചു കുടിച്ചു കൊണ്ടിരിക്കുന്നു….

“”നീ പേടിക്കണ്ടടാ…അതാ പീലിയെ പേടിച്ചു ഇറങ്ങി പോയതാ…””””

ദാസന്റെ നോട്ടവും ഇരുപ്പും കണ്ട കേശവൻ ഒരു കുപ്പി കള്ള് കൂടെ അവന്റെ മുൻപിലേക്ക് വച്ചുകൊണ്ട് പറഞ്ഞു….

“ആരാ ഈ പീലി…”

മാസത്തിൽ ഒട്ടുമിക്ക ദിവസങ്ങളിലും അവനീ നാട്ടിലും ഷാപ്പിലും വന്നു പോകാറുണ്ടെങ്കിലും ഇങ്ങനെയൊരു അവതാരത്തിനെക്കുറിച്ചു മുൻപെങ്ങും കേട്ടു കേൾവി പോലുമില്ലായിരുന്നു

“””പീലിപ്പോസ്…കാലൻ പീലിയെന്ന് പറഞ്ഞാലേ ഇവിടുത്തുകാർക്ക് മനസ്സിലാവൂ…. നിന്നെപ്പോലെ തന്നാ.. ഒരു വരത്തൻ…. കൊല്ലങ്ങൾക്ക് മുൻപ് ഇവിടൊരു പലിശക്കാരൻ ഒണ്ടായിരുന്നു….അയാളെ കൊല്ലാൻ ആരോ കൊടുത്തു വിട്ട നാൽപ്പത് രൂപയും അരക്കയ്യിലൊതുങ്ങുന്ന നീളൻ കത്തിയും കൊണ്ട് കവലയിൽ വന്നിറങ്ങിയതാ ഇവനൊരിക്കെ…ആരെയും കൂസാത്ത ഭാവത്തിൽ നേരെ പോയത് അതിയാന്റെ പീടികമുറിയിലേക്കും…തീർത്തില്ലേ അപ്പൊ തന്നെ…എതിർക്കാൻ നിന്നവനെയും തട്ടി…. “

“അപ്പൊ പോലീസ്…?

ദാസനൊരു സംശയത്തോടെ അയാളെ നോക്കി…പട്ടണത്തിൽ അന്ന് അങ്ങനെയൊരു സംഭവം ഉണ്ടായാൽ അതൊരു കലാപമായി മാറുമെന്ന് അവനറിയാം….

“”അവര് വന്നു നോക്കിയിട്ട് പോയി…. പക്ഷെ ഇവന്റെ പേര് പറയാൻ പോലും ഇവിടർക്കും ധൈര്യമില്ലാണ്ട് പോയി…. പട്ടിണിപാവങ്ങളാടാ കൊച്ചനെ…അന്നത്തെ പണി മുടങ്ങിയ വീട്ടിൽ ഉള്ളതുങ്ങൾ കഞ്ഞിവെള്ളം കുടിച്ചു വിശപ്പടക്കേണ്ടി

💬 Comments

View all comments