0%

Chapter Title : മുല്ല പോലൊരു പെണ്ണ് [Jomon]

Author : Jomon Read All Parts 1.8K

വരും…അത് പീലിക്ക് നന്നായി അറിയുകയും ചെയ്യാം…അന്ന് വന്നു കൂടിയതാ ഈ നാട്ടിൽ പിന്നെ തിരിച്ചു പോയിട്ടില്ല…. ഇടക്കെപ്പോഴോ മറയൂര് പോയി വന്നപ്പോ തൊട്ടാ പൊട്ടുന്ന പോലൊരു പെണ്ണിനേയും കൊണ്ടുവന്നു കൂടെ പൊറുപ്പിക്കാൻ തുടങ്ങി…””””

പീലിയുടെ ജീവചരിത്രം അറിയും പോലൊക്കെ കേശവൻ അവന് പറഞ്ഞു കൊടുത്തു…അപ്പോളേക്കും മുൻവശത്തെ മറ നീക്കി ഇരുട്ടിൽ നിന്നൊരു രൂപം അകത്തേക്ക് കടന്നു….. ദാസൻ ഇരുന്നിടത്ത് തന്നെയിരുന്നു കടപുഴുകിയ മരം പോലെ നടന്നു വരുന്ന പീലിയെ നോക്കികണ്ടു….

അമ്പതിനോട് അടുത്ത് പ്രായം തോന്നിക്കും…. കറുത്ത് തിളങ്ങുന്ന ഉരുക്ക് പോലുള്ള ശരീരം…അലസമായി വളർന്ന് നരപടർന്നു തുടങ്ങിയ കോലാൻ മുടി…നെറ്റി കയറി തുടങ്ങിയിരിക്കുന്നു…ചുവന്ന ഞരമ്പുകൾ നിറഞ്ഞ കണ്ണുകളിൽ ക്രൂരമായൊരു ഭാവം തളം കെട്ടി നിൽക്കുന്നത് പോലവന് തോന്നി…. നേർക്കു നേർ നിന്നാ കണ്ണുകളിലേക്ക് നോക്കാൻ ആരായാലുമൊന്ന് ഭയക്കും…പഴഞ്ചനൊരു ഷർട്ടും കൈലിമുണ്ടും ഭരിച്ചിരുന്ന അയാളുടെ പദങ്ങൾ നഗ്നമായിരുന്നു…

ആരോടും ഒന്നും പറയാതെ കയറിവന്ന പീലി ആളൊഴിഞ്ഞൊരു മരബെഞ്ചിലേക്ക് ഇരുന്നു…നേരെ മുന്നിൽ അയാളെ തന്നെ നോക്കിയിരിക്കുന്ന ദാസനും…എന്തുകൊണ്ടോ ഇവരെല്ലാം പറയുമ്പോലൊരു പേടി അവന് അയാളോട് തോന്നിയില്ല.. അത് തന്നെ ആയിരുന്നു അവന്റെയാ മുഖമുയർത്തിയുള്ള നോട്ടത്തിന് കാരണം…

എന്നാൽ…. കയറി വന്നവിടെയിരുന്ന നിമിഷം വരെ പീലിയുടെ മഞ്ഞ കലർന്ന കണ്ണുകൾ ദാസന്റെ മേൽ ഇടയ്ക്കിടെ തെന്നി വീഴുന്നുണ്ടായിരുന്നു

കുടിച്ചു കൂത്താടി നടക്കുന്നവന്മാരെ പോലും ഒരൊറ്റ കയ്യിൽ തടഞ്ഞു നിർത്തുന്ന കേശവനു പോലും ആചാനുഭാഹുവായ പീലിയോട് ഒരല്പം ഭയമുണ്ടായിരുന്നു… മിക്കപ്പോഴും പീലി വന്നു കയറുമ്പോ കൊടുക്കാറുള്ള പതിവ് മുന്തിരികള്ളും തലയിറച്ചി വരട്ടിയതൊരു ചേമ്പിലയിലുമാക്കി അയാൾ ബെഞ്ചിലേക്ക് വച്ചു….

ആരോടും ഒന്നും പറയാനോ നോക്കാനോ

💬 Comments

View all comments