Chapter Title : മുല്ല പോലൊരു പെണ്ണ് [Jomon]
നിൽക്കാതെ പീലി സാവധാനം കുപ്പിയിൽ നിന്നും കള്ളും ഇറച്ചിയും കഴിക്കാൻ തുടങ്ങി…. അയാളുടെ ഓരോ നീക്കവും ശ്രദ്ധിച്ചുകൊണ്ട് ദാസനും അരക്കുപ്പി കള്ള് കുടിച്ചു…..
പീലിയുടെ മുൻപിൽ കാലിയായ കുപ്പികളുടെ എണ്ണം കൂടി കൂടി വന്നു….
“””ഇയാൾക്കൊന്ന് മത്തു പിടിക്കണമെങ്കിൽ തന്നെ വേണമല്ലോ അര കന്നാസ് മദ്യം…””
പീലിയുടെ കുടി കണ്ട ദാസൻ മനസ്സിലോർത്തു….. കുറഞ്ഞ സമയം കൊണ്ടുതന്നെ പീലിയൊരു പ്രത്യേക സ്വഭാവക്കാരനാണെന്ന് അവന് മനസിലായി…. തന്റെ സിനിമാകഥക്ക് വേണ്ടി ഒരു കഥാപാത്രത്തേ അന്വേഷിച്ചു നടക്കുന്ന ദാസന്റെ മനസ്സിൽ പീലിയുടെ ചിത്രം അല്പം കനത്തിൽ തന്നെ പതിഞ്ഞു…. ആരെയും പേടിയില്ലാത്തൊരു കൊലയാളി……. എന്നാൽ അയാൾക്ക് പിറകിലും ഒരു കഥ കാണുമല്ലോ…ഇങ്ങനെ ആയി തീരാനൊരു കാരണം ഉണ്ടാവുമല്ലോ…. ദാസന്റെ മനസ്സിലൂടെ ഒന്നിലധികം ചോദ്യങ്ങൾ കടന്നു പോയി….
“”കേശവ ഞാൻ ഇറങ്ങുന്നു…കണക്കിലെഴുതിക്കോ…!!!
ചിന്തയിലാണ്ടിരുന്ന ദാസനെയൊന്ന് വിറപ്പിച്ചു കൊണ്ടായിരുന്നു കഠാരയുടെ വീറുള്ളയ ശബ്ദത്തിൽ പീലി സംസാരിച്ചത്…
“”എന്തൊരു ഗാംഭീര്യം ശബ്ദംത്തിൽ…”
കള്ളിന്റെ അലസമായ ലഹരിയിൽ ദാസൻ പറഞ്ഞു….
പടിക്കെട്ടിറങ്ങി ഇരുട്ടിലേക്ക് മറഞ്ഞ പീലിയെ നോക്കിയ ദാസൻ പൊടുന്നനെ തന്റെ തൂക്ക് സഞ്ചിയിലേക്ക് പുറത്തെടുത്തു വെച്ച മഷിപേനയും കടലാസ് ചുരുട്ടുകളുമെടുത്തു വെച്ചു പുറത്തേക്ക് ഇറങ്ങാൻ തുനിഞ്ഞു…
“”ദാസാ നീ പോകുവാണോ…?
ദാസന്റെ തിടുക്കം കണ്ട കേശവൻ അവനോട് ചോദിച്ചു..
“അതേ…ഞാൻ നാളെ വരാം.. ഇന്നൊരല്പം തിടുക്കമുണ്ട്…!!
തുണി സഞ്ചി തോളിലേക്ക് ഇട്ടുകൊണ്ടവൻ ഇരുട്ടിലേക്ക് ഇറങ്ങി…
ചുറ്റിനും വയലാണ്…ചന്ദ്രന്റെ പ്രകാശത്തിൽ പുറത്തുള്ള കാഴ്ചകൾ കാണാം എന്നാൽ ഒന്നും വ്യക്തമല്ല….
ദാസന്റെ കണ്ണുകൾ ഇരുട്ടിലൊന്ന് പരാതി…..
കുറച്ചകലെ മാറിയുള്ള തേങ്ങുകൾക്ക് ഇടയിലൂടെ ഒരു നിഴലനക്കം കണ്ടതും ദാസൻ
💬 Comments
View all comments