0%

Chapter Title : മുല്ല പോലൊരു പെണ്ണ് [Jomon]

Author : Jomon Read All Parts 1.8K

അവിടേക്ക് കാലുകൾ നീട്ടി വെച്ച് നടക്കാൻ തുടങ്ങി…

ഒരല്പം പേടിയുണ്ട് എന്നാലത് പീലിയെ ഓർത്തല്ല.. മറിച്ച് വയലിലൂടെ ഇഴഞ്ഞു നീങ്ങുന്ന വിഷജന്ധുക്കളെയോർത്താണ്…

ദാസൻ നടത്തത്തിന്റെ വേഗത കൂട്ടി…പീലി കുടിച്ച കള്ളിന്റെ രസത്തിൽ പതിയെയാണ് നടക്കുന്നത്…എന്നാൽ അയാളുടെ കാലടികൾ അത്രയധികം ശക്തിയുള്ളതാണെന്ന് അവന് തോന്നി…

തന്നെയാരോ പിന്തുടരുന്നെയുണ്ടെന്ന് മനസിലായതും പീലി നടത്തത്തിന്റെ വേഗത വീണ്ടും കുറച്ചും…. വേഗത്തിൽ നടന്നടുക്കുന്ന ദാസനും പീലിയും തമ്മിലുള്ള ദൂരം കുറഞ്ഞു വന്നതും അയാൾ അവനെതിരെ തിരിഞ്ഞു നിന്നു…

“”ഹ്മ്മ്…എന്ത് വേണം….?

നെഞ്ചിൽ കൈ കെട്ടി നിന്നുകൊണ്ട് പീലി ചോദിച്ചു….. ദാസനേക്കാൾ വലുപ്പം അയാൾക്ക് ഉണ്ടായിരുന്നു…. എന്നാൽ മുഖത്തു യാധൊരുവിധ പരുങ്ങളും പ്രകടിപ്പിക്കാതെ ദാസൻ അയാളെ നോക്കിയൊന്ന് പുഞ്ചിരിച്ചു…

“”പീലിച്ചേട്ടാ…ഞാൻ ദാസൻ…ഹരിദാസൻ…പട്ടണത്തിൽ നിന്നാ…”

അവനൊരു നിറഞ്ഞ ചിരിയോടെ സ്വയം പരിചയപ്പെടുത്തി…പട്ടണത്തിൽ നിന്നാണെന്ന് അറിഞ്ഞതും പീലിയുടെ പിരികം ഒരല്പം സംശയത്തോടെ വളഞ്ഞു..

“”ഞാൻ സിനിമക്ക് വേണ്ടി കഥ എഴുതാൻ വേണ്ടി ഇവിടേക്ക് വന്നതാ…. പേര് കേട്ട കുടുംബമാ…സുഹൃത്തുക്കൾ വെളിയിൽ സിനിമാപ്രവർത്തകരാ…അവർക്കൊരു കഥക്ക് വേണ്ടി ആണ് ഇവിടെ വന്നത്…”

പീലിയുടെ കണ്ണുകളിലെ സംശയം കണ്ടവൻ വിശദമായി തന്നെ തന്റെ വരവിന്റെ ഉദ്ദേശം പറഞ്ഞു….

“അതിന് ഞാനെന്തു വേണം…? ഈ സിനിമയൊന്നും ഞാൻ കാണാറില്ല…”

വളരെ സൗമ്യമായി പറഞ്ഞു കൊണ്ട് പീലി തിരിഞ്ഞു നടക്കാൻ തുടക്കാൻ തുടങ്ങി…

“അഹ് അതല്ല പീലിച്ചേട്ടാ…എനിക്കൊരു ആശയം തോന്നി…നിങ്ങളെപ്പോലെ ഒരാളെ കേന്ദ്രകഥാപാത്രമാക്കിയൊരു കഥയെഴുതാൻ….”

അവന്റെ തുറന്നുള്ള പറച്ചിൽ കേട്ട് ഇരുട്ടിലേക്ക് നോക്കി നടന്നിരുന്ന പീലിയുടെ ചുണ്ടിലൊരു പുച്ഛച്ചിരി വിടർന്നു…

“പീലിച്ചേട്ടനെക്കുറിച്ഛ് കൂടുതൽ അറിഞ്ഞാൽ എനിക്ക് കഥയെഴുതാനൊരു സഹായമായേമേ..”

പീലിക്കൊപ്പം നടന്നെത്താൻ പെടാപാട് പെട്ടുകൊണ്ട്

💬 Comments

View all comments