Chapter Title : മുല്ല പോലൊരു പെണ്ണ് [Jomon]
ദാസൻ പറഞ്ഞു…
“എന്നെക്കുറിച്ചറിയാൻ ഈ നാട്ടുകാരോ ചോദിച്ചാൽ മതിയെടാ…അവർക്കറിയാം പീലി ആരാണെന്ന്…!
നരവീണ മീശയൊന്ന് പിരിച്ചുകൊണ്ട് പീലി പറഞ്ഞു
“അത് ഞാൻ അന്വേഷിച്ചു…. ഒരു നീളൻ കത്തികൊണ്ട് കവലയിൽ വന്നിറങ്ങിയ പീലിയെ മാത്രമേ അവർക്ക് അറിയൂ.. പക്ഷെ ഒരു കഥയെഴുതുമ്പോ അത് മാത്രം പോരാ പീലിച്ചേട്ടാ…. എല്ലാത്തിനും ഒരു തുടക്കം കാണില്ലേ…?
പീലിയുടെ മുമ്പിലേക്ക് ചാടി നിന്നുകൊണ്ട് ദാസൻ പറഞ്ഞു…ഇടക്കിടെ തോളിൽ നിന്നൂർന്ന് വീഴാൻ പോയ തുണിസഞ്ചി യവൻ മുകളിലേക്ക് കയറ്റി ഇടുന്നുണ്ടായിരുന്നു….
പൊതുവേയൊരു പരക്കൻ സ്വഭാവക്കാരനായ പീലി കുടിച്ച കള്ളിന്റെ രസത്തിലാണോ അതോ ഇവനങ്ങനെ പെട്ടെന്ന് ഒഴിഞ്ഞു പോകുന്ന ലക്ഷണം കാണാത്തത് കൊണ്ടാണോ എന്തോ മുൻപിൽ നിക്കുന്ന ദാസനെയൊന്ന് അടിമുടി നോക്കി…
പയ്യനാണ്.. യൗവനത്തിലേക്ക് കയറിയ ഒതുങ്ങിയ വെളുത്ത ശരീരം…കോലാൻ മുടിയും കട്ടിയില്ലാത്ത മീശയും താടിയും… പട്ടണത്തിൽ നിന്ന് വരുന്നതിന്റെ ലക്ഷണമായ അലക്കി മിനുക്കിയ നല്ല ഷർട്ടും പാന്റും.. കാലിൽ ഷൂസുമുണ്ട്…
“നിനക്കെന്താ അറിയേണ്ടത്…?
അതേ പരുക്കൻ സ്വരത്തിൽ തന്നെ പീലി ചോദിച്ചു… പെട്ടെന്ന് തന്നെ ദാസൻ തന്റെ തുണി സഞ്ചിയിൽ നിന്നും ഒരു മഷി പേനയും പേപ്പറും എടുത്തു കയ്യിൽ പിടിച്ചു…
“”പീലിച്ചേട്ടാ എനിക്കാദ്യം നിങ്ങളെയൊന്നു പഠിക്കേണ്ടിയിരിക്കുന്നു…ആ നടപ്പും സംസാരവും ഒരു ദിവസം ചെയ്യുന്ന കാര്യങ്ങളും…. പിന്നെ സമയം പോലെ നിങ്ങളെന്നോട് പറഞ്ഞാൽ മതി ഇതിന്റെയൊക്കെ തുടക്കം എവിടെ നിന്നാണെന്ന്…”
അവന്റെയാ സംസാരം പീലിക്ക് ഇഷ്ടമായി…തടഞ്ഞു നിർത്തി ജീവിതകഥ ചോദിക്കുന്നതിന് പകരം ഇങ്ങനെയൊരു നീക്കം അയാൾ പ്രതീക്ഷിച്ചിരുന്നില്ല…പ്രായത്തിനൊത്ത പക്വത ദാസനുള്ളതായി പീലിക്ക് മനസിലായി….
“”ഹ്മ്മ്…നടക്ക്…എന്റേയീ ജീവിതം കൊണ്ട് നിനക്കൊരു ഗുണമുണ്ടാവുകയാണെങ്കിൽ അങ്ങനെ ആവട്ടെ…. “”
💬 Comments
View all comments