Chapter Title : മുല്ല പോലൊരു പെണ്ണ് [Jomon]
അതും പറഞ്ഞു പീലി നടക്കാൻ തുടങ്ങി…
അയാളുടെ വാക്കുകൾ കേട്ട ദാസനും സന്തോഷമായി…കേശവൻ പറഞ്ഞത് പോലെ ഇയാളൊരു മനുഷ്യമൃഗമൊന്നുമല്ല…ആരും തന്നെ അയാളെ അടുത്തറിയാൻ ശ്രമിച്ചിട്ടില്ല ഇതുവരെ…
പീലിക്ക് പിറകെ നടന്നുകൊണ്ട് ദാസൻ അയാളെയൊന്ന് വിലയിരുത്തി…. ഏതെങ്കിലുമൊരു പുതുമുഖ നടനെകൊണ്ട് അഭിനയിപ്പിക്കേണ്ടി വരും ഇയാളുടെ കഥയിൽ…കാരണം അന്നത്തെ കാലത്ത് ഇതുപോലെ എടുപ്പും നടപ്പുമുള്ള സിനിമാതാരം മലയാളത്തിലില്ല….
പുഴക്കരയും വാഴത്തോപ്പും കടന്നവർ നടത്തം തുടർന്നു
“ദാസ നിന്റെയിവിടുത്തെ താമസമൊക്കെ എവിടെയാ…?
ചുറ്റിനുമൊന്ന് കണ്ണുകൊണ്ട് പരതികൊണ്ട് പീലി ചോദിച്ചു..
“അത് പീലിച്ചേട്ടാ ഞാനിവിടെ അങ്ങനെ താമസിക്കാറില്ല…നേരമിരുട്ടുമ്പോ കവലയിൽ നിന്ന് കിട്ടുന്ന വണ്ടിക്ക് ടൗണിലേക്ക് പോകും…പിറ്റേന്ന് തിരിച്ചു വരും അതാ പതിവ്…”
“ഹ്മ്മ്….!!!!
അവന്റെ മറുപടി കേട്ട പീലിയൊന്ന് മൂളി…. വിശ്വസിക്കാൻ കൊള്ളാവുന്ന ഒരുത്തൻ ആണെന്ന് പീലിക്ക് തോന്നി…എന്നാലും അയാളുടെ ഉള്ളിൽ അവനെ വീട്ടിലേക്ക് ക്ഷണിക്കാനൊരു മടി തോന്നി…വരത്തനാണ് കൂടാതെ കുറഞ്ഞ സമയത്തെ പരിചയവും…
നടന്നു നടന്നവർ മണ്ണുകൊണ്ട് നിർമിച്ചയൊരു വീടിനരികിലെത്തി…
ഓട കൊണ്ട് ചുറ്റിനും വേലി കെട്ടിയ വീടിനു മുൻപിൽ നിന്ന പീലി ചുറ്റിനുമൊന്ന് വീണ്ടും നോക്കി ആരുമില്ലെന്ന് ഉറപ്പ് വരുത്തി ശേഷം പിറകിലായി അയാളെ തന്നെ നോക്കി നിക്കുന്ന ദാസാനെയും നോക്കി
“”നീയാ ഉമ്മറത്തേക്ക് ഇരുന്നോ എനിക്കിവിടെ കൊറച്ചു പരുപാടിയുണ്ട്…. അതികം വൈകില്ല…””
അതും പറഞ്ഞ പീലി പുറകു വശത്തേക്ക് നടന്നു…ഒന്നും മനസിലാവാതെ നിന്ന ദാസൻ അയാൾ പറഞ്ഞപോലെ ഉമ്മറത്തേക്ക് നടന്നു…മണ്ണുകൊണ്ട് ഉണ്ടാക്കിയ നിലത്തേക്ക് അവനിരുന്നു തോളിൽ നിന്ന് തുണി സഞ്ചിയെടുത്തു നിലത്തേക്ക് വച്ചു…. എവിടെ നിന്നോ ചീവീട് കരയും പോലുള്ള ശബ്ദം കേൾകാം…
പെട്ടെന്നാണ് ഉമ്മറത്തെ തടി വാതില്
💬 Comments
View all comments