0%

Chapter Title : മുല്ല പോലൊരു പെണ്ണ് [Jomon]

Author : Jomon Read All Parts 1.9K

ബിസിനസ്സിനായി പട്ടണത്തിൽ നിന്ന് വന്ന പരദേശിയായിരുന്നു പീലി….

മറ്റൊരു പെണ്ണിലും കാണാത്ത സ്നേഹം ഞാനെന്റെ ലക്ഷ്മിയുടെ കണ്ണിൽ കണ്ടു…. പച്ചയായ സ്നേഹം…. ഒരു പൊട്ടി പെണ്ണായിരുന്നു…ആ ഒരു ഇട്ടാവട്ടമായിരുന്നു അവളുടെ ലോകവും…. ഇടക്കെപ്പോഴോ ഞാനും സ്നേഹിച്ചു പോയി അവളെ…. സുഹൃത്ത് അറിയുമോ എന്നൊരു പേടിയില്ലായിരുന്നു…കാരണം അവളൊരുത്തിക്ക് വേണ്ടി പുതിയൊരു മനുഷ്യനാവാൻ വരെ ഞാൻ ഒരുക്കാമായിരുന്നു…. “

കണ്ണടച്ചു ലക്ഷ്മിയുടെ മുഖമോർത്തുകൊണ്ട് പീലി കൊറച്ചു നേരമിരുന്നു…അയാളുടെ ചുണ്ടിലൊരു ചിരിയുണ്ടായിരുന്നു അപ്പോഴും….

“പക്ഷെ ഒന്നും അധിക കാലത്തേക്ക് നില നിന്നില്ല ദാസാ…കൊന്ന് കളഞ്ഞു അവരെന്റെ ലക്ഷ്മിയെ എന്റെ മുൻപിലിട്ട്….. ഇഞ്ചിഞായി തല്ലിയും കുത്തിയും…ആ വീട്ടിൽ ഒരാളെയും ബാക്കി വെച്ചില്ല…. ഞങ്ങടെ കല്യാണം നിശ്ചയിച്ച ദിവസമായിരുന്നു അന്ന്…. എന്റെ ലക്ഷ്മി ഏറ്റവും സന്തോഷവതിയായി കണ്ട ദിവസം….

പണ്ട് ഞാനെടുത്ത ആരുടെയോ ജീവന്റെ കണക്ക് ചോദിക്കാൻ വന്നവർ ഒരാളെയും ബാക്കി വെച്ചില്ല…ഭാനുവിനെ മാത്രം അവർക്ക് കിട്ടിയില്ല…സുഹൃത്തിന്റെ മോളാ അവൾ…. അന്നൊരു പൊടി കുഞ്ഞാ… തൊട്ടിലിൽ കെട്ടി ഉറക്കമായിരുന്നു അവളന്ന്.. അതുകൊണ്ട് മാത്രം ആണ് എന്റെ മോൾ രക്ഷപെട്ടത്.. “

“പീലിച്ചേട്ടാ അപ്പൊ നിങ്ങൾ…?

കേട്ടതൊന്നും വിശ്വസിക്കാനാവാതെ ദാസൻ ചോദിച്ചു….

“പതിനാല് കുത്ത്…. പതിനാലാമാറ്റത്തേതിൽ ബോധം പോയ എന്നെ അവർ മരിച്ചെന്നു കരുതി ഉപേക്ഷിച്ചു….ഒരു കുടുംബം മുഴുവൻ നശിച്ചെന്നറിഞ്ഞ നാട്ടുകാർക്ക് ഇടയിൽ സുഹൃത്തിന്റെ കുടുംബശത്രുക്കളും ഉണ്ടായിരുന്നു….

സ്വത്തുള്ള കുടുംബത്തിലെ അവസാന കണ്ണിയായ ഭാനുവിനെ അവർ കൊണ്ടുപോയി…. ആരുടെയൊക്കെയോ സഹായത്തിൽ ഒന്നരവർഷം വേദനയിൽ നരകിച്ചു ഞാൻ ജീവിച്ചു…. ഒന്ന് നേരെനിക്കാനായ നിമിഷം തേടി ഇറങ്ങി ഞാനവരെ…നെറ്റിയിൽ വെട്ടുള്ള ഭാസ്കരനെ തേടി….പകൽ വെളിച്ചത്തിൽ നാട്ടുകാർ കാൺകെ കുത്തി

💬 Comments

View all comments