0%

Chapter Title : മുല്ല പോലൊരു പെണ്ണ് [Jomon]

Author : Jomon Read All Parts 1.9K

മലർത്തി ഞാനവനെ…ഒരുത്തനെയും വെറുതെ വിട്ടില്ല.. ജീവനെടുക്കുന്ന സുഖം ഞാനന്ന് ആസ്വദിക്കുകയായിരുന്നു എന്റെ ലക്ഷ്മിക്ക് വേണ്ടി…. “

“പിന്നെങ്ങനാ പീലിച്ചേട്ടാ നിങ്ങളിവിടെ എത്തിപ്പെട്ടത്..?

ദാസനൊരു അതിശോക്തിയോടെ ചോദിച്ചു…

“പന്ത്രണ്ട് കൊല്ലം ജയിലിൽ ആയിരുന്നെടാ ഞാൻ…രാഷ്ട്രീയക്കാരുടെ സഹായത്തിൽ പല കേസുകളും ഒത്ത്തുതീർപ്പാക്കി.. എന്നിട്ടും പന്ത്രണ്ടു കൊല്ലം ജയിലിൽ കഴിഞ്ഞു…. അവിടെ ഇറങ്ങിയതോടെ ഞാൻ വീണ്ടും അനാഥനായി….അപ്പോളും ഒരൊറ്റ lലക്ഷ്യം മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളു….

ഗൂടല്ലൂരിൽ നിന്നും രക്ഷപെട്ട് പോയ ചെട്ടിയാർ….. എന്റെ ലക്ഷ്മിയെ കൊന്ന ഭാസ്കരന് കൊട്ടേഷൻ കൊടുത്തു വിട്ടവൻ…അവനെയും തേടി അലഞ്ഞു ഞാനാ നാട് മുഴുവൻ ഒടുവിൽ പണ്ടത്തെ സുഹൃത്തുക്കൾ വഴിയറിഞ്ഞു അവനിവിടെ…ഈ നാട്ടിൽ കൂടും കുടുംബവുമായി സുഗിച്ചു ജീവിക്കുവാണെന്ന്…. അന്ന് അമ്മ അവസാനമായി എനിക്ക് തന്നെ കഠാര അവന് വേണ്ടി ഞാൻ രാഗി മിനുക്കിയെടുത്തു…. പറ്റിയ സമയമൊത്തപ്പോ തീർത്തു അവനെയും…”

തന്റെ പ്രതികാര കഥ പറഞ്ഞു തീർത്ത കിതപ്പിൽ പീലിയൊന്ന് ചുമച്ചു…എന്നാൽ പെട്ടെന്നു തന്നെയയാൾ വലം കൈകൊണ്ട് വായ പൊത്തി പിടിച്ചു വീണ്ടും ശക്തിയിൽ ചുമക്കാൻ തുടങ്ങി

“തണുപ്പ് ഇറങ്ങിയതാവും പീലി ചേട്ടാ…”

അയാളുടെ ചുമ കണ്ട ദാസൻ പറഞ്ഞു.. പെട്ടെന്നാണ് അവന്റെ കണ്ണുകൾ അയാളുടെ പൊത്തി പിടിച്ച കയ്യിലേക്ക് നീണ്ടത്…. കൈ പത്തിയിലൂടെ ഒലിച്ചിറങ്ങുന്ന കൊഴുത്ത ചോര…

“പീലിച്ചേട്ടാ..!

ഉള്ളിൽ കുനിഞ്ഞു കൂടിയ ഭയത്തോടെ ദാസൻ അയാളെ നോക്കി…

“ഹഹാ…. ഇത്…ഇത് കാര്യമാക്കേണ്ടടാ…. ഇതിപ്പോ പതിവാണ്…. നീ ഒച്ചയുണ്ടാക്കി അവളെ അറിയിക്കാണ്ട് ഇരുന്നാൽ മതി.. “”

ചിരിയോടെയും എന്നാൽ ഒരല്പം ഭയത്തോടെ അകത്തെ വാതിലിലേക്കും നോക്കി അയാൾ പറഞ്ഞു….

“പീലിച്ചേട്ടാ ഇതങ്ങനെ നിസ്സാരമായി കാണരുത്…പട്ടണത്തിലെ സുഹൃത്തുക്കൾ

💬 Comments

View all comments