0%

Chapter Title : മുല്ല പോലൊരു പെണ്ണ് [Jomon]

Author : Jomon Read All Parts 1.9K

പറഞ്ഞറിയാം ഇങ്ങനെ വന്നാൽ അപകടമാണെന്ന്…”

ഭീതിയോടെ ദാസൻ പറഞ്ഞു

“അതൊന്നും സാരമില്ലെടാ…. ചെയ്തു കൂട്ടിയ പാപങ്ങൾക്കുള്ള ശിക്ഷയാ ഞാനിപ്പോ അനുഭവിക്കുന്നത്…. കണ്ണടയാൻ അതികം കാലമില്ലെന്ന് മനസ്സിലാരോ പറയും ഇടക്ക്…സന്തോഷം മാത്രമേ ഉള്ളു എന്റെ ലക്ഷ്മിയുടെ അടുത്തേക്ക് പോവാൻ…പക്ഷെ…”

ആദിയോടെ നെഞ്ചോന്ന് ഉഴിഞ്ഞുകൊണ്ട് പീലിയിരുന്നു…

“ഭാനു…അവളെ ഒന്ന് കരപറ്റിക്കണം… ജയിലിൽ നിന്നിറങ്ങി ചെട്ടിആരെയും കൊന്നശേഷം ഞാൻ പോയത് മറയൂർക്കാണ്… എന്റെ ലക്ഷ്മി ഉറങ്ങുന്ന മണ്ണിലേക്ക്… ഒരു നോക്ക് അവസാനമായി കണ്ട അവളോട് എനിക്ക് പറയാനുണ്ടായിരുന്നു.. അവളുടെ വേദനിപ്പിച്ചവരിൽ ഒരാൾ പോലും ഇനി ബാക്കിയില്ലന്ന്…

നിനക്കറിയോ ദാസാ… എത്ര സന്തോഷത്തോടെ കഴിഞ്ഞിരുന്ന കുടുംബമായിരുന്നു അതെന്ന്… വലിയ വീടായിരുന്നു നാലുകെട്ട് എന്നൊക്കെ പറയില്ലേ അതുപോലെ… പക്ഷേ ഞാൻ അവിടെ ചെന്നപ്പോൾ… ആരും തിരിഞ്ഞുനോക്കാൻ ഇല്ലാതെ.. കാടും മണ്ണും പിടിച്ച് ഒരു അനാഥാലയം പോലെ… സഹിച്ചില്ലെടാ എനിക്ക്… അതിൽ ഏറ്റവും വിഷമം തോന്നിപ്പിച്ചതെന്താന്നറിയോ ആ വീടിന് പിറകിലായി മണ്ണിൽ തീർത്ത 14 ശവകുടീരങ്ങൾ… അതിലൊന്നും ലക്ഷ്മിയായിരുന്നടാ…”

നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു നിർത്തി… അയാളുടെ ഉള്ളിൽ ദുഃഖം മണപൊട്ടി ഒഴുകുകയായിരുന്നു

അയാളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയാതെ ദാസൻ ഇരുന്നു

“അവിടുന്ന് ഇറങ്ങാൻ നേരത്ത അവരെന്നെ കാണാൻ വന്നത്… ഒരപേക്ഷയും ഉണ്ടായിരുന്നു മനസ്സിൽ…. ഭാനുവിനെ രക്ഷിക്കണമെന്ന്………അവർ ആരാ എന്താ എന്നൊന്നും എനിക്ക് അറിയില്ല പക്ഷെ അവർ പറഞ്ഞത് എന്റെ മോളാ വലിയ വീട്ടിൽ വെറുമൊരു അടുക്കളപ്പണിക്കാരിയായി ഒതുങ്ങി കൂടിയെന്ന് ആണ്….

പതിനാല് വയസ്സേ ഉള്ളെ ടാ അവൾക്ക്… അച്ഛനും അമ്മയും ചത്താൽ എന്താ…രാജകുമാരിയെപോലെ ജീവിക്കാനുള്ള ആസ്തി ഉണ്ട് അവൾക്ക് പക്ഷെ അവർ അതിനൊന്നും

💬 Comments

View all comments