Chapter Title : മുല്ല പോലൊരു പെണ്ണ് [Jomon]
എന്റെ കുഞ്ഞിനെ സമ്മതിച്ചില്ല.. പ്രായപൂർത്തി ആയി കഴിഞ്ഞാൽ അവൾക്ക് കിട്ടുന്ന സ്വത്തിൽ ആയിരുന്നു അവരുടെ കണ്ണ് അതിന് വേണ്ടി മാത്രം ജീവനോടെ വെച്ചേക്കുക ആയിരുന്നു അവളെ അവിടെ.. “
പഴയ ഓർമ്മയിൽ പീലി പറഞ്ഞു
“പിന്നെങ്ങനാ പീലിച്ചേട്ടാ ഭാനുവിനെ നിങ്ങൾ…അല്ല അവരെയും കൊന്നോ നിങ്ങൾ…”
സംശയത്തോടെ ദാസൻ ചോദിച്ചു
“ഹഹഹാ……. ഇല്ലെടാ…. എന്റെ സുഹൃത്ത് ഉണ്ട് പട്ടണത്തിൽ അവനോട് ഞാൻ കാര്യങ്ങൾ പറഞ്ഞു…. ആളൊരു വക്കീലാ…പല കേസുകളിൽ നിന്നും എന്നെ പുറത്ത് ഇറക്കിയത് അവനാ…അന്ന് ആദ്യമായി പീലി അവൻ പറഞ്ഞത് മറുതൊന്നും പറയാതെ അനുസരിച്ചു…ഒരാള് പോലും അറിയാതെ ഞാൻ അവളെ ആ വീട്ടിൽ നിന്ന് കടത്തികൊണ്ട് പോന്നു…”
“ഏഹ് അതെന്തിനാ…?
“എടാ മണ്ടാ…ഇവൾ എവിടെക്കാ പോയത് എന്ന് അവർ അറിയാൻ പാടില്ല…അവകാശങ്ങൾ എല്ലാം ചോദിക്കാൻ സമയം ആവുമ്പോ എന്റെ കൊച്ചിനെ ഞാൻ പറഞ്ഞു വിടും അവൾക്ക് ഉള്ളതെല്ലാം നേടി എടുക്കാൻ…”
പീലി അയാളുടെ മനസ്സിൽ ഉള്ളത് പറഞ്ഞു
“ഓ അങ്ങനെ…മനസിലായി മനസിലായി.. അല്ല പീലിച്ചേട്ടാ ഭാനുവിനെ കണ്ടിട്ട് ഇരുപത് വയസിനു മുകളിൽ പ്രായം ഉണ്ടല്ലോ…ഇനിയും എന്തിനാ കാത്തിരിക്കുന്നത്…നിങ്ങൾക്കും പ്രായം ആയി വരികയല്ലേ…എത്ര കാലമെന്നാ വെച്ചാ ഇവിടെ ഇങ്ങനെ…?
ഭാനുവിന്റെ പഴകിയ സാരി മനസ്സിൽ വന്നത് ഓർത്തവൻ ചോദിച്ചു…എന്തുകൊണ്ടോ അവൾ ഇവിടെ ഇനിയും നില്കുന്നത് അവന് ഇഷ്ടമുള്ളതായി തോന്നിയില്ല
എന്നാൽ അവന്റെ ചോദ്യം കേട്ടതും പീലിയുടെ മുഖമൊന്ന് മങ്ങി….
“ദാസാ ഞാനൊരു മോശക്കാരനാ.. എനിക്ക് അതികം കാലമൊന്നും ഇല്ലെന്ന് ഒരു തോന്നലാ…അതുകൊണ്ട് ഞാൻ അവളുമായി അവർക്ക് അടുത്തേക്ക് പോയാൽ…പെട്ടെന്ന് ഒരു ദിവസം എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അവളെന്തു ചെയ്യുമെടാ….
💬 Comments
View all comments