Chapter Title : മുല്ല പോലൊരു പെണ്ണ് [Jomon]
സ്വരം പഴയതിലും കാഠിന്യമുള്ളതായി മാറി…അത് കേട്ട് പേടിച്ച ദാസൻ വേഗം നിലത്തു നിന്ന് എണീറ്റ് അവന്റെ തുണി സഞ്ചി എടുക്കാൻ വേണ്ടി ഓടി…
“ചാച്ച…”
എന്ത് ചെയ്യണമെന്ന് അറിയാതെ നിന്ന ഭാനു അയാളെ വിളിച്ചു…
“മോളെ…അവൻ പാവമാ…ഒരു സാധു…ഇവിടെ നിന്നാൽ നിങ്ങള് രണ്ടു പേരുടെ ജീവനും ആപത്ത് ആണ്…അഹ്…എനിക്കിനി അധിക സമയമില്ല.. എവിടേലും പോയി രക്ഷപെട് നിങ്ങള്…. നീ എനിക്കൊരു വാക്ക് താ ഭാനു…അവനെ ഒറ്റക്ക് ആക്കരുത്…നിന്നെക്കൊണ്ട് ഒറ്റക്ക് ജീവിക്കാൻ ആവില്ല മോളെ…സമയമാവുമ്പോ നിനക്ക് അവകാശപ്പെട്ടത് എല്ലാം വാങ്ങി എടുക്കണം…എന്റെ സ്വപ്‌നം ആണത്…എന്റെ ലക്ഷ്മിയുടെ ആഗ്രഹമാ അത്…””””
അയാളുടെ ചോര പുരണ്ട കൈ നെഞ്ചോട് ചേർത്തു വെച്ച് ഭാനു അലമുറയിട്ട് കരയാൻ തുടങ്ങി….
“ഭാനു…ഭാനു…വാ…. നേരമില്ല…. സഞ്ചിയും ബാഗും എടുത്തുകൊണ്ടു ഓടി വന്ന ദാസൻ അവളെ പിടിച്ചു എണീപ്പിച്ചു…
“ദാസാ…!!!
പുറകു വശത്തേക്ക് ഓടാൻ നിന്ന ദാസൻ പെട്ടെന്നുള്ള പീലിയുടെ വിളിയിൽ നിന്നുപോയി
എന്താണ് എന്നൊരു ഭാവത്തിൽ ദാസൻ അയാളെ നോക്കി…
“എന്റെ ഭാനുവിന് ചേർന്ന പയ്യൻ നീ തന്നെ ആണെന്ന് എനിക്ക് തോന്നുവാടാ…നീ…നീ ആളൊരു ശുദ്ധനാ… എന്റെ കുഞ്ഞിനെ നോക്കിയേക്കണേ…”””’
അയാളുടെ ആ പറച്ചിലിൽ കണ്ണ് നിറഞ്ഞു പോയ ദാസൻ മറുതൊന്നും പറയാതെ പീലിയെ നോക്കി ഒന്ന് ചിരിച്ചു…പിന്നെ അവളുടെ കയ്യിൽ വലിച്ചു ഇരുട്ടിലേക്ക് മറഞ്ഞു…..
“”””””കഴിഞ്ഞൊ പീലി….????
അത്രയും നേരം മണ്ണിൽ മലർന്നു കിടന്ന സക്കീർ തല ചെരിച്ചു പീലിയെ നോക്കി…
“””കാലനും മരണഭയമോ…തുഫ്ഫ്….!!!
ദാസന്റെ ചവുട്ടിൽ വായിൽ കുമിഞ്ഞു കൂടിയ കട്ടചോര നിലത്തേക്ക് തുപ്പിക്കൊണ്ട് സക്കീർ ചോദിച്ചു…
എന്നാൽ അതിന് മറുപടിയായി പീലിയുടെ ചുണ്ടിൽ ഒരു ചിരി ആയിരുന്നു…പൊടുന്നനെ അതൊരു അട്ടഹാസമായി മാറി
“””ഹഹഹാ…. അഹആഹ്…ഹഹഹഹഹാ….. “!!!
അയാളുടെ ചിരി എന്തിനാണെന്ന് മനസിലാവാതെ സക്കീറിന്റെ കണ്ണുകൾ ഒന്ന് കൂർത്തു…. മെല്ലെ മെല്ലെ പീലി നിലത്തു കൈ കുത്തി നിവർന്നു നിന്നു…അതുപോലെ തന്നെ സക്കീറും…
“നാളത്തെ ഉദയം കാണാൻ നീ ഈ ഭൂമിയിൽ ഉണ്ടാവില്ലെന്ന് ഞാൻ മനസ്സിൽ കരുതിയതാ…. പീലി പറയുന്ന വാക്കാ അത്…പകരം എന്റെ ജീവൻ കൊടുക്കേണ്ടി വന്നാലും പീലി അത് നടത്തിയിരിക്കും…. സക്കീറേ
💬 Comments
View all comments