Chapter Title : മുല്ല പോലൊരു പെണ്ണ് [Jomon]
നിലത്തേക്ക് ഉരുണ്ടു വീണു….
എന്താണ് സംഭവിച്ചതെന്ന് മനസിലാവാതെ കിടന്ന പീലിയുടെ മുൻപിലേക്ക് ഇരുട്ടിൽ നിന്നൊരു രൂപം വെളിച്ചത്തിലേക്ക് വന്നു
“”ദാസൻ…!!
അവനെ കണ്ടതും അയാളുടെ ചുണ്ടുകൾ പറഞ്ഞു…
“പീലിച്ചേട്ടാ ഇതൊക്കെ എന്താ…എന്താ ഇവിടെ നടക്കുന്നെ…”
പൊട്ടിയ നെറ്റിയിലെ ചോര തുടച്ചു കൊണ്ട് ദാസൻ ചോദിച്ചു…
“ദാസാ ഞാൻ പറയാം…ഇപ്പൊ സമയമില്ല നീ ഭാനുവിനെയും കൂട്ടി രക്ഷപെടാൻ നോക്ക്…ആഹ്ഹ…””
വയറിൽ കിട്ടിയ മുത്തിന്റെ വേദന അസഹനീയമായി തോന്നിയ പീലി പറഞ്ഞു.. അയാളാകെ തളർന്നിരുന്നു
“പീലിച്ചേട്ടാ നിങ്ങള്…”
അയാളുടെ വായിൽ നിന്ന് ഒഴുകി ഇറങ്ങുന്ന ചോര കണ്ട ദാസൻ വിറക്കുന്നു സ്വരത്തോടെ ചോദിച്ചു…
“നിക്കണ്ട ദാസാ…ചെല്ല്…എന്റെ മോളേ നീ നോക്കുമോ…?
നിലത്തേക്ക് തളർന്നു കിടന്നുപോയ പീലി ദാസനു നേരെ രക്തം പുരണ്ട ഇടതു കൈ നീട്ടി….
എന്തുകൊണ്ടോ അയാളുടെ ആ അവസ്ഥ കണ്ട ദാസന്റെ കണ്ണുകൾ നിറഞ്ഞൊഴുകി
“”ചാച്ചാ….!!
അവശനായി തുടങ്ങിയ പീലിയുടെ അടുത്തേക്ക് അപ്പോളാണ് ഭാനു കരഞ്ഞു വിളിച്ചുകൊണ്ടു ഓടി എത്തിയത്…
“ചാച്ച…ചാച്ച…ഞാൻ എനിക്ക്…എനിക്ക് പേടി ആവുന്നു ചാച്ച..!!!
കരയുന്നതിനിടയിൽ എന്ത് പറയണമെന്ന് അറിയാതെ വാക്കുകൾ കൊണ്ട് വിങ്ങി പൊട്ടുന്ന ഭാനുവിനെ കണ്ട പീലിയുടെ കണ്ണുകൾ സന്തോഷം കൊണ്ടോ അതോ മറ്റെന്തെങ്കിലും കാരണങ്ങൾ കൊണ്ടാണോ എന്നറിയില്ല ഒന്ന് തിളങ്ങി…
“നോക്ക് ദാസാ…പൊട്ടി പെണ്ണാ… ഞാൻ പോയാ ഇവൾക്ക് ആരും ഉണ്ടാവില്ലേടാ…എനിക്ക് എന്റെ മോളെ ഏല്പിച്ചു പോകാനും ആരുമില്ല…അതുകൊണ്ടാ…അതുകൊണ്ടാ ഇവളെ നിന്നെ ഏല്പിക്കുന്നത്…പാവമാടാ…”
വേദനയിലും ചിരിച്ചുകൊണ്ടായാൾ ദാസനോട് പറഞ്ഞു…
“ചെല്ല്…പോകാൻ നോക്ക്…എന്റെ മുറിയിൽ ഒരു തുണിസഞ്ചി ഉണ്ട് അത് എടുക്കാൻ മറക്കരുത്…ഇനി ഒരിക്കലും നിങ്ങൾ ഇവിടേക്ക് തിരിച്ചു വരരുത്…എന്റെ പാവങ്ങളുടെ
💬 Comments
View all comments