Chapter Title : മുല്ല പോലൊരു പെണ്ണ് [Jomon]
ഫലം ദൈവം ഇങ്ങെനെ യാവും വിധിച്ചേക്കുന്നത്…നിങ്ങൾ പോകാൻ നോക്ക്…ചെല്ല് ദാസാ….!!!!!
അവസാനമായപോളെക്കും അയാളുടെ സ്വരം പഴയതിലും കാഠിന്യമുള്ളതായി മാറി…അത് കേട്ട് പേടിച്ച ദാസൻ വേഗം നിലത്തു നിന്ന് എണീറ്റ് അവന്റെ തുണി സഞ്ചി എടുക്കാൻ വേണ്ടി ഓടി…
“ചാച്ച…”
എന്ത് ചെയ്യണമെന്ന് അറിയാതെ നിന്ന ഭാനു അയാളെ വിളിച്ചു…
“മോളെ…അവൻ പാവമാ…ഒരു സാധു…ഇവിടെ നിന്നാൽ നിങ്ങള് രണ്ടു പേരുടെ ജീവനും ആപത്ത് ആണ്…അഹ്…എനിക്കിനി അധിക സമയമില്ല.. എവിടേലും പോയി രക്ഷപെട് നിങ്ങള്…. നീ എനിക്കൊരു വാക്ക് താ ഭാനു…അവനെ ഒറ്റക്ക് ആക്കരുത്…നിന്നെക്കൊണ്ട് ഒറ്റക്ക് ജീവിക്കാൻ ആവില്ല മോളെ…സമയമാവുമ്പോ നിനക്ക് അവകാശപ്പെട്ടത് എല്ലാം വാങ്ങി എടുക്കണം…എന്റെ സ്വപ്‌നം ആണത്…എന്റെ ലക്ഷ്മിയുടെ ആഗ്രഹമാ അത്…””””
അയാളുടെ ചോര പുരണ്ട കൈ നെഞ്ചോട് ചേർത്തു വെച്ച് ഭാനു അലമുറയിട്ട് കരയാൻ തുടങ്ങി….
“ഭാനു…ഭാനു…വാ…. നേരമില്ല…. സഞ്ചിയും ബാഗും എടുത്തുകൊണ്ടു ഓടി വന്ന ദാസൻ അവളെ പിടിച്ചു എണീപ്പിച്ചു…
“ദാസാ…!!!
പുറകു വശത്തേക്ക് ഓടാൻ നിന്ന ദാസൻ പെട്ടെന്നുള്ള പീലിയുടെ വിളിയിൽ നിന്നുപോയി
എന്താണ് എന്നൊരു ഭാവത്തിൽ ദാസൻ അയാളെ നോക്കി…
“എന്റെ ഭാനുവിന് ചേർന്ന പയ്യൻ നീ തന്നെ ആണെന്ന് എനിക്ക് തോന്നുവാടാ…നീ…നീ ആളൊരു ശുദ്ധനാ… എന്റെ കുഞ്ഞിനെ നോക്കിയേക്കണേ…”””’
അയാളുടെ ആ പറച്ചിലിൽ കണ്ണ് നിറഞ്ഞു പോയ ദാസൻ മറുതൊന്നും പറയാതെ പീലിയെ നോക്കി ഒന്ന് ചിരിച്ചു…പിന്നെ അവളുടെ കയ്യിൽ വലിച്ചു ഇരുട്ടിലേക്ക് മറഞ്ഞു…..
“”””””കഴിഞ്ഞൊ പീലി….????
അത്രയും നേരം മണ്ണിൽ മലർന്നു കിടന്ന സക്കീർ തല ചെരിച്ചു പീലിയെ നോക്കി…
“””കാലനും മരണഭയമോ…തുഫ്ഫ്….!!!
ദാസന്റെ ചവുട്ടിൽ വായിൽ കുമിഞ്ഞു
💬 Comments
View all comments