Chapter Title : മുല്ല പോലൊരു പെണ്ണ് [Jomon]
കൂടിയ കട്ടചോര നിലത്തേക്ക് തുപ്പിക്കൊണ്ട് സക്കീർ ചോദിച്ചു…
എന്നാൽ അതിന് മറുപടിയായി പീലിയുടെ ചുണ്ടിൽ ഒരു ചിരി ആയിരുന്നു…പൊടുന്നനെ അതൊരു അട്ടഹാസമായി മാറി
“””ഹഹഹാ…. അഹആഹ്…ഹഹഹഹഹാ….. “!!!
അയാളുടെ ചിരി എന്തിനാണെന്ന് മനസിലാവാതെ സക്കീറിന്റെ കണ്ണുകൾ ഒന്ന് കൂർത്തു…. മെല്ലെ മെല്ലെ പീലി നിലത്തു കൈ കുത്തി നിവർന്നു നിന്നു…അതുപോലെ തന്നെ സക്കീറും…
“നാളത്തെ ഉദയം കാണാൻ നീ ഈ ഭൂമിയിൽ ഉണ്ടാവില്ലെന്ന് ഞാൻ മനസ്സിൽ കരുതിയതാ…. പീലി പറയുന്ന വാക്കാ അത്…പകരം എന്റെ ജീവൻ കൊടുക്കേണ്ടി വന്നാലും പീലി അത് നടത്തിയിരിക്കും…. സക്കീറേ നീ ഓർത്തു വെച്ചോ…ഈ പറയുന്നവന്റെ പേര് പീലി എന്നാ കാലൻ പീലി…””””
പറഞ്ഞു തീർന്നതും അരഭിത്തിയിൽ ചവുട്ടി പീലി വായുവിലേക്ക് ഉയർന്നു ചാടി സക്കീറിനു നേരെ കുതിച്ചതും നിമിഷങ്ങൾ കൊണ്ട് കഴിഞ്ഞിരുന്നു……
*******************************
പാട വരമ്പിൽ നിന്നും കവലയിലേക്ക് കയറിയ ദാസൻ പിറകെ കരഞ്ഞുകൊണ്ട് വരുന്ന ഭാനുവിന് നേരെ കൈ നീട്ടി… റോഡിലേക്ക് കയറാൻ തനിക്ക് നേരെ കൈ നീട്ടിയ ദാസാനെ അവൾ കണ്ണുയർത്തി നോക്കി…. ആദ്യമായാണ് അവൾ ദാസൻ കാണുന്നത്…
ആദ്യമൊന്ന് മടിച്ചെങ്കിലും അയാളുടെ കൈയിൽ തന്റെ കൈ ചേർത്ത് പിടിച്ചപ്പോളേക്കും നാല് ധിക്കിനെയും വിറപ്പിച്ചുകൊണ്ട് മലമുകളിൽ നിന്നൊരാളുടെ അലർച്ച കേട്ടു..
“””””ആആആആഹ്ഹ്ഹ്ഹ്……””””””
അതിൽ ഭയന്ന ഭാനു കരഞ്ഞുകൊണ്ട് ദാസന്റെ നെഞ്ചിലേക്ക് ചാഞ്ഞു കിടന്നു…
എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവാത്ത അസ്വാസ്ഥതാ നിറഞ്ഞ മനസ്സുമായി ദാസൻ കിഴക്കേ ചക്രവാളത്തിലേക്ക് നോക്കി…… ഇരുട്ടിനെ കീറികൊണ്ട് അവിടെ നിന്നും സൂര്യനുദിച്ചു തുടങ്ങിയിരുന്നു…….
അല്പമൊന്ന് കരച്ചിലടങ്ങി ഭാനു ശാന്തയായിയെന്ന് തോന്നിയ ദാസൻ മൃതുവായി അവളുടെ കാതിൽ
💬 Comments
View all comments