Chapter Title : മുള്ളി തെറിച്ച ബന്ധങ്ങൾ 2 [മാൻഡ്രേക്ക്]
അരയിൽ ഒരു ബെൽറ്റ്.. അടുത്ത് എത്തിയപ്പോൾ അയാൾ എന്നെ ഒന്ന് അടിമുടി നോക്കി.
"തൊമ്മൻ മാപ്പിളേ, കൊച്ചുമോൻ വന്നതിന്റെ സന്തോഷം ആണലോ മുഖം നിറച്ചു " അയാൾ അപ്പാപ്പനോടായി പറഞ്ഞു
"ആണെടാ ചാക്കോച്ചാ, ഇപ്പോൾ എനിക്ക് ഒരു കൂട്ട് ആയില്ലെ, ഒരു ധൈര്യം ഒക്കെ വെച്ചത് പോലെ." അപ്പാപ്പൻ മനസ് നിറഞ്ഞ നിർവൃതയോടെ അയാളുടെ തോളത്തു കൈ വെച്ചു.
"അപ്പുസേ, ഇതു ചാക്കോച്ചൻ, നീ ഓർക്കുന്നുണ്ടാവില്ല.. പറഞ്ഞു വരുമ്പോൾ നമ്മുടെ കുടുംബക്കാർ തന്നെയാ..നമ്മുടെ പറമ്പ് മുഴുവൻ മേൽനോട്ടം ഇപ്പോൾ ഇവനാണ് നോക്കുന്നത്.. പണ്ട് ഇവന്റെ അപ്പൻ സേവിയർ ആരുന്നു.. അവൻ ഇപ്പോൾ കിടപ്പിലാ.. പണിക്കാരുടെ കൂടെ റബ്ബർ ടാപ്പിംഗ് ഉം ചെയ്യും ആൾ.. ആകെ കൂടെ നമ്മുടെ പറമ്പിലെ ഓൾ റൗണ്ടർ ആണേ.. നമ്മുടെ അയൽവാസി കൂടെ ആണ് കേട്ടോ " അപ്പാപ്പൻ എന്നെ നോക്കി പറഞ്ഞു.
ഞാൻ അയാളെ നോക്കി ചിരിച്ചു.. അയാളും എന്നെ നോക്കി പുഞ്ചിരിച്ചു..
അപ്പാപ്പൻ തുടർന്ന്, "ഇവന്റെ മൂത്ത മോൾ ഷെറിൻ ഡിഗ്രിക്കു പഠിക്കുവാ..കുറച്ചു പിള്ളേർക്ക് ട്യൂഷൻ ഒക്കെ എടുക്കുന്നുണ്ട്..നല്ല മിടുക്കിയ.. അവളാ നിന്റെ കമ്പ്യൂട്ടർ ഒക്കെ നോക്കി മേടിച്ചതും റൂമിൽ ശരിയാക്കിയതും ഒക്കെ.. നിന്നെയും പഠിക്കാൻ സഹായിക്കാം എന്നാ ഞാൻ ചോദിച്ചപ്പോൾ അവൾ പറഞ്ഞേക്കുന്നത് "
നിന്നു കേൾക്കുക അല്ലാതെ വേറെ വഴി ഇല്ലായിരുന്നു.. ആരുടെയും ഹെൽപ് ഒന്നും എനിക്ക് ഇഷ്ടമില്ല എങ്കിലും ഞാൻ തോറ്റ കാര്യം അപ്പാപ്പന് അറിയാമെന്നു എനിക്ക് ഉറപ്പായിരുന്നു.. അതുകൊണ്ട് ഞാൻ ഒരു അലസമായ ചിരി മാത്രം 2 പേരുടെയും മുഖത്തു നോക്കി നൽകി തിരിഞ്ഞു
💬 Comments
View all comments