0%

Chapter Title : മുള്ളി തെറിച്ച ബന്ധങ്ങൾ 4 [മാൻഡ്രേക്ക്]

Author : Kambikathakal Read All Parts 2.2K

അവരു തുണി അലക്കുന്നത് നോക്കി നിന്നോ?" ലിസി ചേച്ചി പുരികം ഉയർത്തി വീണ്ടും ചോദിച്ചു.

"അയ്യേ ലിസി ചേച്ചി എന്തൊക്കെയാ ചോദിക്കുന്നത്.. ഞാൻ തോടും പരിസരവും നോക്കി നില്കുവായിരുന്നു "എനിക്ക് ചോദ്യം ഇഷ്ടപ്പെടുന്നില്ല എന്ന് മുഖത്തു ഞാൻ ഭാവം വരുത്തി.

"മ്മ്മ് അവരുടെ കൂടെ അധികം കൂട്ടു ഒന്നും വേണ്ട.. ഷെറിനെ പോലെ അല്ലാ ഷേർലി ചേച്ചി.. ഇന്ന് തന്നെ വന്നത് കണ്ടില്ലേ.. ഒരു നാണവും ഇല്ലാതെ നേരെ ചൊവ്വേ തുണി പോലും ഇടാതെ.. ച്ചീ " ലിസി ചേച്ചി അറച്ചു പറഞ്ഞു.

"ഉം " ഞാൻ തല ആട്ടി.

"അപ്പു കുളിച്ചു കഴിഞ്ഞില്ലേ? നിനക്കു പിന്നെയും വിളി വന്നു " അപ്പാപ്പൻ പുറത്തു നിന്നും വിളിച്ചു പറഞ്ഞു.

ഞാൻ എഴുനേറ്റു വാതിൽ തുറന്നു ഇറങ്ങി ചെന്നു ഫോൺ എടുത്തു.

"അപ്പു...." അമ്മയുടെ സ്വരം മറുവശത്തു.. ദിവസങ്ങൾ കഴിഞ്ഞു ഇവിടെ കൊണ്ടേ വിട്ടു പോയിട്ടു...ഇപ്പോൾ ആണ്‌  വിളിക്കുന്നത്.. ഹ്മ്മ് നല്ല തള്ളയും തന്തയും..! പക്ഷെ അമ്മയുടെ സ്നേഹത്തോടെ ഉള്ള വിളി .. അത് എനിക്കെന്ന് അല്ലാ ആർക്കും അവഗണിക്കാൻ പറ്റുക ഇല്ലാലോ..

"എന്തോ " ഞാൻ വിളി കേട്ടു.. പിന്നെ സ്കൂളിനെ പറ്റിയും സൈക്കിൾ അഭ്യാസത്തെ പറ്റിയും ഒക്കെ ആയി അമ്മയുടെ ചോദ്യങ്ങൾ.. ഞാൻ എല്ലാത്തിനും മറുപടി കൊടുത്തു.. ഇടക്ക് പപ്പയും സംസാരിച്ചു.. കുറച്ചു നേരം സംസാരിച്ചു കഴിഞ്ഞപ്പോ പരിഭവം എല്ലാം മാറി.. രണ്ടു പേർക്കും ഫോണിക്കൂടെ ഉമ്മയും കൊടുത്തു തിരിച്ചും വാങ്ങി ഫോൺ വെച്ചു.

എന്റെ മുഖത്തു വന്ന സന്തോഷം ലിസി ചേച്ചിയിലും പടർന്നു ..

💬 Comments

View all comments