Chapter Title : മുള്ളി തെറിച്ച ബന്ധങ്ങൾ 4 [മാൻഡ്രേക്ക്]
പിടിച്ചു ഞെക്കി തിരിച്ചു.. "ആഹ്ഹ് " വേദനയിൽ പുളഞ്ഞു ഞാൻ വാ തുറക്കാൻ പോയതും കുത്തിനു പിടിച്ച കൈ വിട്ടു അവൾ എന്റെ വാ പൊത്തി.. എന്റെ കണ്ണുകൾ നിറഞ്ഞു.. എന്നിട്ടും കലി തീരാതെ ഷെറിൻ എന്റെ കരണത്തു വീശി ഒരു അടിയും തന്നു.. എന്തിനാ ഇവൾ ഈ ഗുണ്ടായിസം കാണിക്കുന്നത്.. എനിക്ക് മനസിലായില്ല..
"ആരാടാ അത്.. നിന്റെ കെട്ട്യോൾ അല്ലേ.. അപ്പോൾ ഞാൻ ആരാടാ പട്ടി..?" അവൾ സ്വരം താഴ്ത്തി ചോദിച്ചു വീണ്ടും കൈ ഓങ്ങി.. ഞാൻ ചുരുണ്ടു കൈ രണ്ടും പൊക്കി മുഖം മറച്ചു.. ഇവൾക്ക് എന്താ ഭ്രാന്തു ആയോ??
"ഷെറിൻ ചേച്ചി..." വീണ്ടും അടി കിട്ടാതെ ഇരിക്കാൻ ഞാൻ കേണു..
"ചേച്ചിയോ? ആരുടെ ചേച്ചി..? നാവു ഞാൻ പിഴുതു എടുക്കും നായെ .. ഇനി ചേച്ചി എന്നു വിളിച്ചാൽ.." ഷെറിൻ നിന്നു കത്തി കയറി.
"ഷെറിൻ അല്ലേ പറഞ്ഞത് പ്രായത്തിൽ മൂത്തത് ആണെന്നു.. ചേച്ചിയെന്നു വിളിക്കാൻ.." ഞാൻ ദയനീയമായി മുഖം പൊത്തി പിടിച്ചു കൊണ്ടു തന്നെ ചോദിച്ചു.
"അത്.. അത്.. മുന്നേ അല്ലേ.. ഇപ്പോൾ അങ്ങനെ അല്ലലോ.." ഷെറിൻ കുറച്ചു മയപ്പെട്ടു സംസാരിച്ചു തുടങ്ങി.. എനിക്ക് ചെറിയ ഒരു ആശ്വാസം തോന്നി.
"നിനക്കു പിന്നെ എന്നെകാളും ഒരു വയസു ഇളപ്പം അല്ലേ ഉള്ളു.. അത് എനിക്ക് അറിയില്ലായിരുന്നു..കണ്ടാലും പഠിക്കുന്ന ക്ലാസ്സും ഒക്കെ വെച്ചു ഞാൻ നീ ഷാരോൺ ഇന്റെ പ്രായം ഉണ്ടാകുള്ളൂ എന്ന് ഓർത്തു പറഞ്ഞതാ..ലിസി ചേച്ചി അത് കഴിഞ്ഞപ്പോൾ ആണ് എന്നോട് എല്ലാം പറഞ്ഞത്.." ഷെറിൻ ശരിക്കും നോർമൽ ആയി.. എന്റെ
💬 Comments
View all comments