Chapter Title : മുള്ളി തെറിച്ച ബന്ധങ്ങൾ 5 [മാൻഡ്രേക്ക്]
അമർത്തിയതും ലിസി ചേച്ചിയുടെ ശബ്ദം.ഞാൻ വെറുതെ നോക്കി താല്പര്യം ഇല്ലാത്ത പോലെ ചിരിച്ചു. ചേച്ചിയുടെ മുഖം മങ്ങി.
"കാലിന്റെ വേദന മാറിയോ?" ലിസി ചേച്ചി പരിഭവത്തോടെ ചോദിച്ചു.
"ഉം " ഞാൻ മൂളുക മാത്രം ആണ് ചെയ്തത്.. സത്യത്തിൽ വേദനയുടെ കാര്യം പോലും മറന്നു പോയിരുന്നു.. എന്തായാലും ലിസി ചേച്ചിയുടെ തിരുമ്മൽ ഏറ്റു എന്ന് ഞാൻ മനസ്സിൽ ഓർത്തു.
കാപ്പി വിളമ്പി തരുമ്പോളും ഞാൻ ചേച്ചിയെ നോക്കിയില്ല.. നോക്കിയാൽ ഞാൻ മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിക്കുന്ന പലതും മറക്കും എന്ന് അറിയാം.. ആ മുഖത്തോട്ടു നോക്കുമ്പോൾ തന്നെ ആ തേൻ ചുണ്ടുകളിൽ കണ്ണുകൾ ഉടക്കും.. പിന്നെ നോട്ടം അവരുടെ വശ്യ സുന്ദരമായ മാറിടത്തേക്കു പോകും.. വേണ്ട.. അവർക്കു അതൊക്കെ വെറുപ്പ് ആണ്.
ഭക്ഷണം കഴിച്ചു ആരോടും ഒന്നും മിണ്ടാതെ ഞാൻ മുകളിൽ റൂമിൽ കേറി.. ഗെയിം സിഡി എടുത്തു ഇൻസ്റ്റാൾ ചെയ്യാൻ ഉള്ള പരിപാടികളിൽ ശ്രദ്ധ തിരിച്ചു.. അന്നത്തെ ഓൺലൈൻ ഗെയിം ആയ കൌണ്ടർ സ്ട്രൈക്ക് അതിൽ ഉണ്ടായിരുന്നു.. ആരുടെ കൂടെ കളിക്കും??
ഓർക്കുട്ടിൽ കേറി നോക്കിയപ്പോൾ രാഹുൽ ഉണ്ട് ഓൺലൈൻ. അന്നത്തെ പ്രശ്നങ്ങൾക്ക് ശേഷവും ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരുന്നു.. ഇടക്ക് ഓർക്കുട്ടിൽ സംസാരിക്കും ഇല്ലെങ്കിൽ നാട്ടിലെ ബേക്കറിയിൽ ഷാർജ കുടിക്കാൻ ഒരുമിച്ചു കൂടും..എന്തായാലും അവനോടു ചോദിക്കാം എന്നു ഓർത്തു ഞാൻ ടൈപ്പിംഗ് തുടങ്ങി.
"ഡാ രാഹുലെ "
"ഡാ മോനെ അപ്പു.. നീ എവിടാണ്?"
"ഓഹ് എന്നെ നാട് കടത്തി അളിയാ.. ഇപ്പോൾ ഇടുക്കിയിൽ അമ്മ വീട്ടിൽ ആണ്.. ഇവിടെ ഒരു സ്കൂളിൽ അഡ്മിഷൻ
💬 Comments
View all comments