Chapter Title : മുല്ലപ്പൂ മണമുള്ള രാപ്പകലുകൾ [ആദിത്യൻ]
നയന്റീസിൽ കുട്ടികളായി ഇരുന്നവർ എന്നർത്ഥം. അതായത്, എയ്റ്റീസിൽ ജനിച്ചവർ. ദാറ്റ് മീൻസ്, വീ ആർ ദി റിയൽ 90s കിഡ്സ്." ലേഡി നേരത്തെ കണ്ടത് പോലെ അല്ലെന്ന് മനസ്സിലായി. തർക്കിക്കാൻ ഒക്കെ മിടുക്കിയാണ്.
"അതങ്ങ് ഭരണങ്ങാനം പള്ളില് പോയി പറഞ്ഞാ മതി. ഇത് നിങ്ങൾ പ്രായമായവര് വീണ്ടും യങ് ആയി തോന്നാൻ വേണ്ടി പറയണതല്ലേ?" തർക്കിക്കാൻ ഞാനും മിടുക്കനാണ്.
"ഹേയ് , ഐ ആം നോട് ദാറ്റ് ഓൾഡ്, ഓക്കേ?" പ്രായത്തെ പറയുന്നത് അല്ലേലും ആർക്കാണ് ഇഷ്ടപ്പെടുക.
"നമുക്ക് ഒരു കാര്യം ചെയ്യാം. നയന്റീസിനെ പറ്റി ആർക്കാണ് കൂടുതൽ അറിയാവുന്നത് എന്ന് നോക്കാം. അപ്പൊ അറിയാലോ ആരാണ് ശരിക്കുള്ള 90s കിഡ്സ് എന്ന് ?" അവർ എന്നെ വെല്ലുവിളിച്ചു.
"ഡീൽ." ഫ്ലൈറ്റിനു ഇനിയും സമയമുള്ളത് കൊണ്ട് ഞാനും റെഡി ആയിരുന്നു.
ആ വെല്ലുവിളിയിൽ ഞാൻ ദയനീയമായി പരാജയപെട്ടു എന്ന് പറയേണ്ടതില്ലല്ലോ?. പക്ഷെ ഫ്ലൈറ്റ് ബോർഡ് ചെയ്യാനുള്ള വിളി വന്നപ്പോഴേക്ക് ഞങ്ങൾ നല്ല കമ്പനി ആയി.
ഇതിനിടയിൽ ആ ലേഡിയുടെ പേര് ജാസ്മിൻ എന്നാണെന്നും അവർ ലണ്ടനിലേക്ക് ആണെന്നും ഞാൻ മനസ്സിലാക്കി (എന്റെ ഫ്ലൈറ്റിന്റെ ലേ ഓവർ ലണ്ടനിൽ ആയിരുന്നു.) അവിടെ ഒരു IT കമ്പനിയിൽ കഴിഞ്ഞ പത്തു വർഷത്തോളമായി ജോലി ചെയ്യുന്നു. പക്ഷെ അവർ ഇപ്പോഴും സിംഗിൾ ആണെന്നത് എന്നെ അത്ഭുതപ്പെടുത്തി. ഞാൻ പക്ഷെ അതിനെപ്പറ്റി കൂടുതൽ ഒന്നും ചോദിച്ചില്ല.
ഒരുപാട് കാര്യങ്ങളിൽ ഞങ്ങൾക്കു സാമ്യത ഉണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. മലയാളം സാഹിത്യത്തിലും അവർക്കുള്ള താല്പര്യവും അറിവും എന്നെ അത്ഭുതപ്പെടുത്തി. തിരിച്ചു മ്യൂസിക്കിൽ എൻറെ വൈവിധ്യമാർന്ന താല്പര്യങ്ങൾ
💬 Comments
View all comments