Chapter Title : മുല്ലപ്പൂ മണമുള്ള രാപ്പകലുകൾ [ആദിത്യൻ]
മുപ്പത്തഞ്ചു വർഷമായി മുടങ്ങാതെ ഡയറി എഴുതിയിരുന്നു അച്ഛൻ. എൻറെ ഏറ്റവും നല്ല നിമിഷങ്ങളും ഏറ്റവും വിഷമം നിറഞ്ഞ നിമിഷങ്ങളും എല്ലാം ഞാൻ പങ്കുവെച്ചിരുന്നത് ഈ ജർണലിൽ ആണ്.
ഞാനങ്ങനെ എന്റെ പുതിയ ജീവിതത്തെപ്പറ്റിയുള്ള സ്വപ്നങ്ങളും പ്രതീക്ഷകളും എല്ലാം കുത്തികുറിച്ചുകൊണ്ടിരുന്നപ്പോഴാണ് എന്റെ വലതു വശത്തു നിന്ന് ഒരു ചോദ്യം കേട്ടത്.
"എന്താ ഈ എഴുതുന്നെ?"
ചോദ്യം കേട്ട് തിരിഞ്ഞു നോക്കിയ ഞാൻ സത്യത്തിൽ ഞെട്ടി. അല്പം മുൻപ് ബുക്ക് സ്റ്റോറിൽ കണ്ട ആ ലേഡി. അവർ ഹാൻഡ് ബാഗൊക്കെ ആയി അടുത്തിരിക്കുകയാണ് . അവർ എന്റെ അതെ ഫ്ലൈറ്റിൽ ആയിരിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.
"എന്താണ് ഇയാള് എഴുതുന്നതെന്ന് ?" അവർ ചോദ്യം ആവർത്തിച്ചു.
"ഓ, എന്നോടാണ് ചോദിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. വെറുതെ ജർണൽ എഴുതുകയാണ്" ഞാൻ മറുപടി പറഞ്ഞു.
"സോറി ടു ഡിസ്റ്റർബ്. ഇക്കാലത്തെ ഒരു യങ്സ്റ്റർ ഹെഡ്സെറ്റും വെച്ചു പാട്ട് കേട്ടിരിക്കാതെ ഇങ്ങനെ ഒരു മൂലയ്ക്ക് വന്നിരുന്ന് എഴുതുന്നത് കണ്ട് കൗതുകം കൊണ്ട് ചോദിച്ചതാണ്" ഒരു ചെറു പുഞ്ചിരിയോടെ അവർ അത് പറഞ്ഞപ്പോൾ അവരുടെ കവിളത്തൊരു നുണക്കുഴി തെളിഞ്ഞു കണ്ടു.
"ഇക്കാലത്തെ യൂത്തിനെ മുഴുവൻ അങ്ങനെ ജനറലൈസ് ചെയ്യുന്നത് ശരിയാണോ?. ഞങ്ങൾ ആക്ച്വലി 90s കിഡ്‌സ് ആണ്. ഒരേപോലെ പുസ്‌തകം വായിച്ചും, പാടത്തു കളിച്ചും അതുപോലെ ഓർക്കുട്ട് മുതൽ ട്വിറ്റർ വരെ യൂസ് ചെയ്തും വളർന്ന ജനറേഷൻ ആണ് ഞങ്ങളുടേത്." ഞാനും വിട്ടു കൊടുത്തില്ല.
"ഹലോ, ഇയാൾ 90s ഇൽ ജനിച്ച ആളല്ലേ? "
"അതേ, അതിന് ?"
"90s കിഡ്സ് എന്ന് വെച്ചാൽ,
💬 Comments
View all comments