Chapter Title : മുല്ലപ്പൂ മണമുള്ള രാപ്പകലുകൾ [ആദിത്യൻ]
മനസ്സിലായി. ജാസ്മിന് എൻറെ കൂടെ ഇരിക്കാൻ ആഗ്രഹമുണ്ട് എന്ന ചിന്ത എന്റെ മുഖത്തു ഒരു നൂറു വാട്ട് ചിരി തെളിച്ചു. തിരിച് ഇങ്ങനെ ഒരു കാര്യം ചിന്തിക്കാത്തതിൽ ഞാൻ സ്വയം ചീത്ത പറഞ്ഞു.
ആദ്യമൊരു മടിയൊക്കെ കാണിച്ചെങ്കിലും ജാസ്മിന്റെ ചിരിക്കും പോളൈറ്റ്നെസ്സിനും മുന്നിൽ ആ ചേട്ടന് അധിക നേരം പിടിച്ചു നിൽക്കാനായില്ല.
ഒടുവിൽ ആ സീറ്റ് ജാസ്മിന് കൊടുക്കാൻ പുള്ളി സമ്മതിച്ചു.
ഞാൻ ഏതാണ്ട് സ്വർഗം കണ്ട അവസ്ഥയിൽ ആയിരുന്നു. ആദ്യ നോട്ടത്തിൽ ആരാധന തോന്നിയ ഒരു സ്ത്രീ, അവർക്ക് എന്റെ കൂടെ ഇരിക്കണമെന്ന് ഇങ്ങോട്ട് വന്ന് പറയുക, അതിനു വേണ്ടി ഒരാളെ നിര്ബന്ധിച്ചു സീറ്റ് മാറ്റിപ്പിക്കുക.
എൻറെ പുതിയ കഥ ചിലപ്പോൾ ഭാഗ്യത്തിന്റേതാകും എന്നെനിക്ക് തോന്നി. അല്ലെങ്കിൽ ബിസിനെസ്സ് ക്ലാസ്സിൽ സീറ്റ് കിട്ടാനും, ജാസ്മിനെ പരിചയപ്പെടാനും, ഇത്ര കമ്പനി ആവാനും, ഒടുവിൽ അവൾക്ക് എന്റെ ഒപ്പം ഇരിക്കാൻ തോന്നാനും ഒക്കെ വേറെന്ത് കാരണം പറയാനാണ്?
ജാസ്മിൻ അവളുടെ ബാഗുമായി എൻറെ സീറ്റിലേക്ക് വന്നു. എനിക്ക് സത്യത്തിൽ വിൻഡോ സീറ്റ് ആയിരുന്നെങ്കിലും അത് അവൾക്ക് വേണമെന്ന് പറഞ്ഞപ്പോൾ ഞാൻ തർക്കിക്കാൻ നിന്നില്ല. ഞാൻ ഐൽ സീറ്റിലേക്ക് മാറി ഇരുന്നു. എന്നിട്ട് ജാസ്മിനെ നോക്കി ചിരിച്ചു.
അവൾ എന്നെ നോക്കി 'എന്താ?' എന്ന അർത്ഥത്തിൽ തല ആട്ടി.
"ഒന്നുമില്ല. താങ്ക്സ് ഫോർ കമിങ് ഹിയർ. ഞാൻ ലണ്ടൻ വരെ ബോർ അടിച്ചു ചാവുമോ എന്ന് വിചാരിച്ചു ഇരിക്കുകയായിരുന്നു."
"ഊവ! എന്നിട്ടാണോ എൻറെ അടുത്ത് വന്നിരിക്കാൻ ഒന്ന് ശ്രമിക്കുക പോലും ചെയ്യാണ്ടിരുന്നത്? ഞാൻ ഇവിടെ വന്ന് നോക്കുമ്പോഴുണ്ട് പാട്ടും കേട്ട്
💬 Comments
View all comments