Chapter Title : മുല്ലപ്പൂ മണമുള്ള രാപ്പകലുകൾ [ആദിത്യൻ]
വേണ്ടെങ്കി വേണ്ട. പോ."
"ഹ, നീ പിണങ്ങാതെ. ബാക്കപ്പ് എങ്കിൽ ബാക്കപ്പ്. നമുക്ക് നോക്കാം കാലം നമ്മളെ എവിടെ എത്തിക്കും എന്ന് ."
അവളെ ഒന്നുകൂടി മാറിലേക്ക് വലിച്ചടുപ്പിച്ചു ഞാൻ വീണ്ടും സീലിങ്ങിലേക്ക് നോക്കി കിടന്നു. ഞാൻ വീണ്ടും ആലോചനകളിൽ മുഴുകി.
എന്റെ ജീവിതത്തിലെ ഒരു അദ്ധ്യായത്തിന്റെ അന്ത്യമാവാം ഇത്, മറ്റൊന്നിന്റെ തുടക്കവും.
എയർപോർട്ടിൽ എന്നെ കയറ്റി വിടാനായി അച്ഛനും അമ്മയും എൻറെ ബെസ്ററ് ഫ്രണ്ട് ജോൺസണും ആണ് വന്നത്. വീട്ടിൽ നിന്നും എയർപോർട്ടിലേക്ക് ഉള്ള വഴി മുഴുവൻ അമ്മ ഉപദേശിച്ചു കൊല്ലുകയായിരുന്നു.
വണ്ടി ഓടിക്കുന്ന ജോൺസൻ ഇടയ്ക്കിടെ ഇടംകണ്ണിട്ട് ഫ്രണ്ട് സീറ്റിൽ ഇരുന്ന എന്നെ നോക്കി വളിച്ച ചിരി പാസാക്കുന്നുണ്ടായിരുന്നു. അല്ലെങ്കിലും കൂട്ടുകാരന് ഒരു പണി കിട്ടുമ്പോ സന്തോഷിച്ചില്ലേൽ എന്ത് കൂട്ടുകാരൻ അല്ലെ?
അച്ഛൻ മാത്രം അങ്ങെത്തുന്നത് വരെ സൈലൻറ് ആയിരുന്നു. പുറത്തേക്കെങ്ങോ നോക്കിയിരുന്ന് എന്തോ ആലോചിച്ചുകൊണ്ടേ ഇരുന്നു പാവം. ഒറ്റ മകൻ നാട് വിട്ട് പോവുമ്പോ അല്ലേലും ആർക്കാ നോർമൽ ആയിരിക്കാൻ പറ്റുക അല്ലെ?.
ഇടക്കെപ്പോഴോ റിയർ വ്യൂ മിറററിലൂടെ നോക്കിയപ്പോൾ അച്ഛൻ കണ്ണ് തുടക്കുന്നത് കണ്ടിട്ടും കാണാതെ പോലെ ഞാൻ ഇരുന്നു.
എയർപോർട്ടിൽ എത്തി അകത്തേക്ക് കയറാൻ തുടങ്ങിയ എന്നെ എന്നാൽ കെട്ടിപിടിച്ചു കരഞ്ഞത് അമ്മയായിരുന്നു. അച്ഛനാവട്ടെ അമ്മയെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഒരു കുടുംബത്തെ മുഴുവൻ സ്വന്തം തോളിൽ ചുമക്കുമ്പോൾ പലപ്പോഴും ആ മനുഷ്യൻറെ വിഷമം ഞങ്ങളാരും കാണാറില്ലല്ലോ എന്ന ഞാൻ ഓർത്തു.
ഇനിയും അവിടെ നിന്നാൽ ഞാനും കരഞ്ഞു പോവും എന്ന തോന്നിയത് കൊണ്ട് വേഗം അകത്തേക്ക് നടന്നു.
"വിവേക് ജയൻ
💬 Comments
View all comments