Chapter Title : മുല്ലപ്പൂ മണമുള്ള രാപ്പകലുകൾ [ആദിത്യൻ]
കൊട്ടാരത്തിൽ". എൻറെ പേര് വായിച്ചു എയർപോർട്ട് ഗേറ്റിലെ സെക്യൂരിറ്റി എൻറെ പാസ്സ്പോർട്ടിലെ ഫോട്ടോയും എന്നെയും മാറി മാറി നോക്കി.
അല്ലെങ്കിലും ഏതെങ്കിലും ഒരു ഗവണ്മെന്റ് ഐഡി കാർഡിൽ നമ്മുടെ ഫോട്ടോ നമ്മളെ പോലെ ഇരുന്ന ചരിത്രം ഉണ്ടോ? ഏതായാലും അധികം ബുദ്ധിമുട്ടിക്കാതെ ആ സെക്യൂരിറ്റി എന്നെ അകത്തേക്ക് കടത്തി വിട്ടു.
സെല്ഫ് ചെക്കിങ് ചെയ്യാതെ നേരെ കൗണ്ടറിൽ പോയി ചെക്ക് ഇൻ ചെയ്യുന്നത് എന്നും ശീലം ആയിരുന്നു. ഗ്രൗണ്ട് സ്റ്റാഫിനെ കണ്ട് ഒന്ന് ചിരിച്ചു സംസാരിച്ചാൽ ചെറിയ ലഗേജ് പ്രശ്നങ്ങൾ ഒക്കെ പരിഹരിക്കാനും നല്ല സീറ്റ് കിട്ടാനും ഒക്കെ ചാൻസ് ഉണ്ട്.
ഇക്കുറി എന്നാൽ ആ തീരുമാനം സാധാരണത്തെക്കാൾ ഗുണം ചെയ്തു. കൗണ്ടറിന്റെ പിന്നിലിരുന്ന നോർത്ത്-ഈസ്റ്റ് ലുക്ക് ഉള്ള സുന്ദരി "കൺഗ്രാറ്സ് , യുവർ സീറ്റ് ഹാസ് ബീൻ അപ്ഗ്രേഡഡ് ടു ബിസിനസ് ക്ലാസ്" എന്ന് പറഞ്ഞപ്പോൾ സത്യം പറഞ്ഞാൽ അത് വരെ വീട്ടുകാരെ വിട്ടുപോവുന്ന വിഷമത്തിലായിരുന്ന എന്റെ എല്ലാ വിഷമവും പമ്പ കടന്നു.
എമിഗ്രേഷൻ കഴിഞ്ഞു ഗേറ്റിൽ എത്തിയ ഞാൻ സമയം നോക്കി. ഇനിയും രണ്ടര മണിക്കൂർ ഉണ്ട് ഫ്ലൈറ്റ് എടുക്കാൻ. സമയം കളയാനായി ഞാൻ ഷോപ്പിംഗ് ഏരിയയിലൂടെ ചുറ്റി നടന്നു.
ഒടുവിൽ നടന്ന് DC ബുക്‌സിന്റെ കടയിൽ കയറി ബുക്കുകൾ പരതി തുടങ്ങി. ഇന്നും ഡിജിറ്റൽ ബുക്കുകളേക്കാൾ പേപ്പർബാക്ക് ബുക്കുകളോടാണ് എനിക്ക് സ്നേഹം. വെറുതെയെങ്കിലും ബുക്‌ഷോപ്പുകളിൽ കയറി പുതിയ ബുക്കുകൾ മണത്തു നോക്കുക എന്നത് എനിക്കിന്നും ഹരമാണ്. പുതിയ പുസ്തകങ്ങൾക്ക് ഒരു പ്രത്യേക മണമാണ്. ഒരുപക്ഷെ എനിക്കേറ്റവും പ്രിയപ്പെട്ട മണങ്ങളിൽ ഒന്ന്.
ഫ്ലൈറ്റിൽ ഇരുന്ന്
💬 Comments
View all comments