0%

Chapter Title : മുംബൈ നഗരത്തിലെ ഒരു ദിനം [Eeren yeager]

Author : Eren Yeager Read All Parts 539

ഷാരോൺ ഇവിടെ മുക്കാൽ പെരും കമ്മിറ്റെഡ് ആണ്.. പ്രിയങ്ക മാമിനെ നോക്കിയത് പോലെ എല്ലാരേം നോക്കല്ലേ..."
തൂകി.. റിയക്ക് കാര്യം പിടികിട്ടി. എന്റെ കാമക്കടി അവൾക് മനസിലായി.

"അത് അങ്ങനെ ഒന്നും അല്ല. "
ഞാൻ ഒഴിഞ്ഞ മാറി. അങ്ങനെ കേബിനിൽ എത്തി. അവിടെ വച്ച കുറച്ചു പേരെ പരിചയപ്പെട്ടു. സൗരവ്, രാഹുൽ, മാർട്ടിൻ, മേരി, കിച്ചു.... പിന്നെ സൗമ്യയെ അറിയാമായിരുന്നല്ലോ. അങ്ങനെ ജോലി തുടങ്ങി. തുടക്കം ആയതിനാൽ പണി കുറവ് ആയിരുന്നു. പിന്നെ ഇടക്ക് ഒക്കെ രാഹുൽ വന്നു ഓരോ ചളി അടിച്ച പോകും. അങ്ങനെ രാഹുലുമായി വളരെ കമ്പനിയായി. അവൻ ഫുൾ എന്നെ പോലെ ആണ്. ഒരു ആവറേജ് മലയാളി പയ്യൻ. വീട്ടിൽ ആവശ്യത്തിൽ അധികം പണം. പിന്നെ മുംബൈ ആയതുകൊണ്ട് മാത്രം ജോലിക്ക് വന്ന പ്രേത്യേക തരം പ്രാന്തൻ. പെണ്ണ് വിഷയത്തിൽ എന്നെ പോലെ തന്നെ.

" അളിയാ, ഇന്ന് വൈകിട് ഒരു പാർട്ടി ഉണ്ട് . നമ്മൾക്കു അവിടെ പോകാം. "

"എടാ രാഹുലെ, അത്... സമയം താമസിച്ചാൽ.. പിന്നെ നാളെ..റൂമിൽ റൂംമേറ്റ്‌ ഒണ്ട്. അവൻ ഇനി..."

"ഇന്ന് എന്റെ വീട്ടിൽ നീ വാടെയ്, നാളെ രാവിലെ 5 മണിക്ക് നിന്റെ റൂമിൽ ഞാൻ എത്തിക്കും..എന്റടുത്തു ബൈക്ക് ഉണ്ട്."

"എന്നാൽ ശെരി "

അങ്ങനെ സമയം 6 ആയി. ഞാനെന്റെ റൂം മറ്റേനെ വിളിച്ചു കാര്യം പറഞ്ഞു.
ഓഫീസിൽ നിന്ന ഇറങ്ങി. അപ്പോൾ അതാ പ്രിയങ്ക തന്റെ കാറിൽ പോകുന്നു. റിയ സ്കൂട്ടറിൽ പിറകെ.. ഞാൻ കൈ കാണിച് റിയയെ നിർത്തി.

"ലിഫ്റ്റ് തരോ"

"ഫ്രോന്റിൽ ഒരു കാർ പോകുന്നുണ്ട് അതിൽ പൊയ്ക്കൂടേ"

"അതിൽ ഒരു ത്രില്ലില്ല.."

"അതെയതെ... ത്രില്ലൊക്കെ ഞാൻ ഓഫീസിൽ കണ്ടു "

"ഹ ഹ, അപ്പൊ വിട്ടോ."

"ഗുഡ് ബൈ"

"പിന്നെ റിയ നമ്പർ കിട്ടോ"

"ഇപ്പൊ കിട്ടില്ല, രാത്രി കോഴികളുടെ ശല്യം സഹിക്കാൻ വയ്യ, ഇപ്പൊ തന്നെ ഒരു ഗിരിരാജൻ കൊഴിടെ ശല്യം കാരണം നിവർത്തി ഇല്ല.."
അപ്പോൾ രാഹുൽ വരുന്നു. രാഹുലിനെ കണ്ടതും റിയ പാഞ്ഞു.

💬 Comments

View all comments