0%

Chapter Title : മമ്മി റീലോഡഡ് [Benhar]

Author : Benhar Read All Parts 3.3K

വീട് വെക്കാൻ തീരുമാനിച്ചു. വീട് പ്ലാൻ എല്ലാം ഡെയ്സിയുടെ ഇഷ്ടത്തിനു ആയിരുന്നു.

ഡെയ്സി തന്നെ ആണ്‌ പ്ലാൻ നോക്കി എടുത്തത്. ഒരു സാധാരണ മിഡ്‌ഡിൽ ക്ലാസ്സ്‌ ഫാമിലി വെക്കുന്ന വീട് ആയിരുന്നില്ല അവളുടെ മനസ്സിൽ.

ഡെയ്സിക്കു നിർബന്ധം ആയിരുന്നു ചേട്ടൻ മാരുടെയും ചേട്ടത്തി മാരുടെയും മുൻപിൽ താനും ഒട്ടും പുറകിൽ എല്ലാ എന്നു കാണിക്കണം എന്നത്. അതു കൊണ്ട് തന്നെ ടോമിച്ചന്റെ കൊക്കിൽ ഒതുങ്ങാത്ത ഒരു വീട് ആയിരുന്നു ഡെയ്സിക്കു ഇഷ്ടപ്പെട്ടത്തു.

ഡെയ്സിയുടെ ആഗ്രഹം കണ്ടപ്പോൾ ടോമിച്ചനു എതിർത്തു ഒന്നും പറയാൻ തോന്നിയില്ല. തനിക്കു വേണ്ടി എല്ലാ സൗഭാഗ്യങ്ങളും വേണ്ടാന്ന് വെച്ച് വന്ന പെണ്ണു അല്ലെ അവൾ അവൾക്കു വേണ്ടി താൻ ഇതു എങ്കിലും ചെയ്തു കൊടുക്കണ്ടേ എന്നായിരുന്നു ടോമിച്ചന്റെ ചിന്ത.

വീടിന്റ് കോൺട്രാക്ട് മൊത്തം ടോമിച്ചന്റെ ഫ്രണ്ട് കോൺടാക്ടർക്കു തന്നെ കൊടുത്തു.

എഗ്രിമെന്റ് എല്ലാം ടോമിച്ചൻ നാട്ടിൽ ഉള്ളപ്പോൾ തന്നെ സൈൻ ചെയ്തു. ടോമിച്ചൻ പോകുന്നതിനു മുൻപ് വീടിന്റെ കല്ല് ഇടൽ അവർ നടത്തി.

അന്നാണ് ശ്യാം ആദ്യം ആയി ഡെയ്സിയെ കാണുന്നത്.

ശ്യാം ഒരു എഞ്ചിനീയർ ആണ്‌. ശ്യാമിനു ആണ്‌ അവിരുടെ വീടിന്റെ മൊത്തം ചുമതല. ടോമിച്ചൻ ഫ്രണ്ട്നോട് പറഞ്ഞിരുന്നു വിശ്വാസക്കാൻ പറ്റുന്ന ആരെങ്കിലും തന്നെ പണി ഏൽപ്പിക്കണം എന്നു.

ശ്യാമിന് കോൺട്രാക്ടർക്കു വെല്യ വിശ്വാസം ആണ്‌. ശ്യാമിനെ ഒരു സൈറ്റ് ഏൽപ്പിച്ചാൽ പിന്നേ തിരിഞ്ഞു നോക്കണ്ട. താക്കോൽ കൊടുക്കുന്ന ദിവസം ചെന്ന മതി എന്നു കോൺട്രാക്ട്ർക്കു നന്നായി അറിയാം..

ശ്യാമിന് ഇപ്പോൾ വയസ്സ് 35 കല്യാണം ഒക്കെ കഴിഞ്ഞു. കുട്ടികൾ ഒന്നും ആയിട്ടില്ല.

💬 Comments

View all comments