Chapter Title : മമ്മിയുടെ IELTS കോച്ചിംഗ് 1 [JB]
അഞ്ചു കിലോമീറ്റർ ദൂരം.ലിന്റയുടെ ഭർത്താവ് തോമസിന് തിരുവനന്തപുരത്ത് ഒരു സ്റ്റാർട്ടപ്പ് കമ്പനി ആണ്. അവിടെ ആണ് താമസം. മാസത്തിൽ ഒരു രണ്ടോ മൂന്നോ തവണ വരും. ജോലിതിരക്ക് കൂടുന്നതും കുറയുന്നതും അനുസരിച്ചു വരവിന്റെ എണ്ണവും കൂടിയും കുറഞ്ഞും ഇരിക്കും.കമ്പനി ലാഭത്തിൽ ആണ് എന്നതിന് പുറമെ കുടുംബസ്വത്ത് കൊറേ ഉള്ള കാരണവും വളരെ നല്ല സാമ്പത്തികനിലയിൽ ആണ് എബിയുടെ ഫാമിലി. ഒരു അഞ്ചു കൊല്ലം മുൻപ് വരെ മൂവരും ദുബായിൽ ആയിരുന്നു.അതിനു ശേഷം ആണ് നാട്ടിൽ വന്നു സെറ്റിൽ ആവുന്നത്. അപ്പൊ അങ്ങനെ ഒക്കെ ആണ് കാര്യങ്ങൾ.
സമയം 9:20 ആയപ്പോൾ ലിന്റ മിസ്സിന്റെ കാർ സ്കൂൾ ഗേറ്റ് കടന്നു അകത്തു കയറി.പതിവായി കൃത്യം ഒൻപതു മണിക്ക് വരുന്ന മിസ്സ് ഇത് എന്തുപറ്റി ഇന്ന് ഇത്തിരി ലേറ്റ് ആണല്ലോ.സ്കൂളിലെ പിറ്റി സാർ ലിന്റയുടെ കാറിലേക്ക് തന്നെ നോക്കി നിന്നു.പുള്ളിക്കാരന്റെ ഒരു ദിവസം തുടങ്ങുന്നത് തന്നെ കാറിൽ വന്നിറങ്ങുന്ന ലിന്റ മിസ്സിനെ അടിമുടി സ്കാൻ ചെയ്തു കൊണ്ടാണ്. സ്പോർട്സ് റൂമിന് അടുത്തായിട്ടാണ് കാർ പാർക്കിംഗ് എന്ന കാരണം സാറിന് വലിയ കഷ്ടപ്പാട് ഒന്നും ഇല്ല. റൂമിലെ കസേരയിൽ ഇരുന്നു ജനലിൽ കൂടി വെറുതെ നോക്കിയാൽ മതി.ആരും ഒന്നും അറിയുന്നില്ല എന്ന് വിചാരിച്ചാണ് സാറിന്റെ വായ്നോട്ടം എങ്കിലും ലിന്റക്ക് ഇത് അറിയാം. സാറിനെ ഒന്ന് പൊട്ടൻ കളിപ്പിക്കാൻ ഇടക്ക് ഒക്കെ ചെറിയ സീനും ഇട്ടുകൊടുക്കും ലിന്റ. ഒന്നുവല്ലേലും തന്നെ നോക്കി കുറച്ചു പേര് വെള്ളം ഇറക്കുന്നുണ്ട് എന്ന ചിന്ത പെണ്ണുങ്ങൾക്ക് നല്ല അഭിമാനം കൊടുക്കുന്ന കാര്യം തന്നെ ആണല്ലോ.എന്നുവെച്ചു പുള്ളിയെ എന്നല്ല
💬 Comments
View all comments