Chapter Title : മമ്മിയുടെ IELTS കോച്ചിംഗ് 1 [JB]
ഇത്രപെട്ടെന്ന് ഓകെ പറഞ്ഞോ?"
"ഹാ ശനിയാഴ്ച ഇങ്ങോടെക്ക് വരാൻ പറഞ്ഞിട്ടുണ്ട്. കുറച്ചു നേരം ഒന്നിരുത്തി നോക്കാം. "
"ഇങ്ങോട്ടോ ?" എബി ഗെയിം പോസ് ആക്കി ലിന്റെയെ നോക്കി.
" പിന്നെ സ്കൂളിൽ എവിടാ നേരം . ശനിയാഴ്ച ഇവിടാകുമ്പോൾ സമയം ഉണ്ടല്ലോ."
"കാലമാടന്റെ മുഖം ഇവിടെയും കാണണമല്ലോ ദൈവമേ "എബി മനസ്സിൽ കരുതി.
ക്ലാസിലെ ഒരു പഠിപ്പി ആണ് മനു. പഠിപ്പി എന്ന് പറഞാൽ വട്ടകണ്ണടയും വെച്ച് പഠിക്കാൻ വേണ്ടി മാത്രം സ്കൂളിൽ വരുന്ന പാൽകുപ്പി ഒന്നും അല്ല.ആൾ ഒരു ഓൾ റൗണ്ടർ ആണ്. സ്പോർട്സ് ഇലും അർട്‌സിലും ഒക്കെ കില്ലാടി. സ്റ്റേറ്റ് അത്‌ലറ്റിക്സ് മീറ്റിലെ പ്രകടനം കണ്ട് പ്രിൻസിപ്പൽ പ്രത്യേകം മുൻകൈ എടുത്ത് ആണ് പത്താം ക്ലാസ്സ് വരെ ഒരു സാധാ ഗവന്മെൻ്റ് സ്കൂളിൽ പഠിച്ചിരുന്ന മനുവിനെ പ്ലസ് വൺ ആയപ്പോൾ ഇങ്ങോട്ടേക്കു കൊണ്ടുവന്നത്.മലയാളം മീഡിയം സ്കൂളിൽ ചെറുപ്പം തൊട്ടേ പഠിച്ച് വന്ന മനുവിനെ പെട്ടെന്ന് ഒരു ഇംഗ്ലീഷ് സ്കൂളിലേക്ക് ഉള്ള മാറ്റം നല്ല രീതിയിൽ ബാധിച്ചു.
പല വിഷയത്തിലും മാർക് തീരെ കുറവ് ആണെന്ന കാരണം കൊണ്ട് മനുവിനെ ഒരു വർഷം കൂടി പ്ലസ് വൺ ക്ലാസ്സിൽ തന്നെ ഇരുത്താൻ ടീച്ചർമാർ ചേർന്ന് തീരുമാനിച്ചു.ഒരു വർഷം അധികം സ്പോർട്സ് മീറ്റിലും ആർട്ട്സ് ഫെസ്റ്റിലും മനുവിനെ വെച്ച് കുറച്ച് അധികം മെഡൽ വാങ്ങി കൂട്ടാം എന്ന പ്രിൻസിപ്പലിൻ്റെ ഒരു ബുദ്ധി കൂടി ഉണ്ടായിരുന്നു ഇതിന് പുറകിൽ.അതുകൊണ്ട് തന്നെ ക്ലാസ്സിലെ ഒരേ ഒരു പ്രായപൂർത്തി മനു മാത്രം ആണ്. രണ്ടാം വർഷം ആയപ്പോൾ തന്നെ കഠിനാധ്വാനം
💬 Comments
View all comments