0%

Chapter Title : മമ്മിയുടെ കാമുകന്മാര്‍ [ഡോണ]

Author : സ്മിത Read All Parts 5.5K

കഴിഞ്ഞതവണ ഡോക്റ്റര്‍ പറഞ്ഞത് ചൂട് അധികമേറ്റാല്‍ ചര്‍മ്മം പൊട്ടുന്നത് അധികമാകുമെന്നാണ്. ഒരു വിധത്തിലാണ് മരുന്നും പരിചരണവുമൊക്കെയായി വര്‍ഷങ്ങളായി അനുഭവിച്ച ചര്‍മ്മ വ്യാധി മാറിയത്. കാല്‍ മുട്ടിനു താഴെ ചൊറിഞ്ഞുപൊട്ടുന്ന അസുഖം വര്‍ഷങ്ങളായി അവളെ ശല്യം ചെയ്തിരുന്നു.

"എന്താ മമ്മി ഭയങ്കര ആലോചന?"

റോമിയോയുടെ ശബ്ദം അവളെ ആലോചനയില്‍ നിന്നുമുണര്‍ത്തി.
മകനാണ് അവന്‍. കമ്പ്യൂട്ടര്‍ സയന്‍സില്‍ സെക്കന്‍ഡ് സെമസ്റ്റര്‍ വിദ്യാര്‍ഥി.

"ഒന്നുമില്ലെടാ"

അവള്‍ വിഷമത്തോടെ പറഞ്ഞു.

"ഒന്നുമില്ലാതില്ല. എന്തെന് വെച്ചാല്‍ പറ മമ്മി?"

സോഫിയാ ഒന്ന് സംശയിച്ചു. പറയണോ വേണ്ടയോ?

എടാ നമുക്ക് ഒന്നുരണ്ടു മാസം നമ്മുടെ കരിമ്പനാലിലെ വീട്ടില്‍ താമസിച്ചാലോ?"

ജീവിത്തിലെ ഏറ്റവും വിഡ്ഢിത്തം നിറഞ്ഞ വാക്കുകള്‍ കേട്ടത് പോലെ അവന്‍ അവളെ മിഴിച്ചു നോക്കി.

"എന്താ പറഞ്ഞെ?"

അവന്‍ ശബ്ദം താഴ്ത്തി ചോദിച്ചു.

"എടാ പൊട്ടാ, നമ്മുടെ കരിമ്പനാലിലെ വീടില്ലേ? അവിടെ ഈ ഏപ്രില്‍‍ മേയ് മാസം പോയി താമസിച്ചാലോ എന്ന്?"

"വെള്ളോം വെളിച്ചോം ആള്താമസോം മനുഷ്യരും ഒന്നും ഇല്ലാത്ത ആ പട്ടിക്കാട്ടിലോ? എന്തിന്?"

പ്രതികരണം പ്രതീക്ഷിച്ചത് തന്നെ ആയത് കൊണ്ട് അവള്‍ക്ക് വിഷമം ഒന്നുമുണ്ടായില്ല.

"വെള്ളം ഒക്കെ ഒണ്ട്. "

അവള്‍ പറഞ്ഞു.

"വീട്ടീന്ന്‍ നോക്കിയാ കാണാം നല്ല സുന്ദരന്‍ പുഴ. വെളിച്ചോം ഉണ്ട്. താഴത്തെ കവലേലെ ദാമോദരന്‍ ചേട്ടനാ എല്ലാ മാസോം പോയി മിനിമം ചാര്‍ജ്ജ് കറന്റ് ബില്ല് ആടയ്ക്കുന്നെ. പിന്നെ ആള്‍ത്താമസോം മനുഷ്യരും. ആരും അടുത്ത് താമസക്കാര് ഇല്ലാന്ന് വെച്ചെന്താ? കൊള്ളക്കാര് ഒന്നും വരില്ലല്ലോ!"

"പക്ഷെ എന്തിനാ മമ്മി അങ്ങോട്ട്‌ പോകുന്നെ?"

ഒട്ടും ഇഷ്ടമാകാതെ റോമിയോ തിരക്കി.

"എടാ കൊച്ചേ ഡോക്റ്റര്‍

💬 Comments

View all comments