Chapter Title : മമ്മിയുടെ കാമുകന്മാര്‍ [ഡോണ]
പറഞ്ഞില്ലേ, മരുന്ന് കഴിക്കുന്ന കാലത്തെങ്കിലും ദേഹത്ത് അധികം ചൂടടുപ്പിക്കരുത് എന്ന്? ഈ പോക്ക് പോയാല്‍ ഏപ്രില്‍ മേയ് മാസം ഭയങ്കര ചൂടാരിക്കും!"
അപ്പോഴാണ് റോമിയോയ്ക്ക് കാര്യം മനസ്സിലായത്.
പട്ടണത്തില്‍ നിന്ന് ഏകദേശം അറുപത് കിലോമീറ്റര്‍ ദൂരത്താണ് കരിമ്പനാല്‍. നിറയെ മലകളാണ്. മലനിറയെ ഇടതൂര്‍ന്ന നിബിഡ വനവും. അവിടെ റിസോര്‍ട്ട് പണിയണം എന്നുദ്ദേശിച്ച് റോമിയോയുടെ പപ്പാ സ്ഥലം വാങ്ങിയിരുന്നു. നല്ല ഒരു കെട്ടിടവും അടിസ്ഥാനസൌകര്യങ്ങളുമൊക്കെ തയ്യാറാക്കുകയും ചെയ്തതാണ്. അപ്പോഴാണ് കോവിഡിന്‍റെ കടന്നുവരവ്. അതുകൊണ്ട് പിന്നെ ആ വഴിക്ക് പോയിട്ടില്ല.
കെട്ടിടം നില്‍ക്കുന്നത് കരിമ്പനാല്‍ പുഴയുടെ കരയിലാണ്. ശാന്തമായ അന്തരീക്ഷം. എങ്കിലും രണ്ടുമാസമൊക്കെ അവിടെ താമസിക്കുക എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ അവന് ശ്വാസം മുട്ടലുണ്ടായി.
"എന്‍റെ പോന്നെ ഒന്ന്‍ സമ്മതിക്കെടാ. മമ്മീടെ സ്കിന്‍ എങ്ങനെയെങ്കിലും ഒന്ന് ഭേദാകട്ടെ"
സോഫിയ കെഞ്ചുന്ന സ്വരത്തില്‍ പറഞ്ഞു.
"ഓക്കെ ശരി!"
മനസ്സില്ലാമനസ്സോടെ അവന്‍ പറഞ്ഞു.
അത് കേട്ടപ്പോള്‍ അവള്‍ക്ക് സന്തോഷമായി. ഒറ്റയ്ക്ക് അവിടെ താസിക്കുകയെന്നു വെച്ചാല്‍ അസാധ്യമാണ്. റോമിയോയ്ക്ക് ഇവിടെ നിന്ന് മാറി നില്‍ക്കുക എന്ന് പറയുന്നത് ഒട്ടും ഇഷ്ടമുള്ള ഏര്‍പ്പാടല്ല എന്നവള്‍ക്ക് അറിയാം. കൂട്ടുകാരും പെണ്‍കുട്ടികളുടെ വായ്നോട്ടവുമൊക്കെ നഷ്ടമാകും. അതോര്‍ത്തപ്പോള്‍ അവള്‍ സ്വയം പുഞ്ചിരിച്ചു.
"ഉം? എന്താ?"
അവള്‍ പുഞ്ചിരിക്കുന്നത് കണ്ടിട്ട് അവന്‍ ചോദിച്ചു.
"ഒന്നുമില്ല. നിനക്ക് ശരിക്കും ദേഷ്യമുണ്ട് എന്നെനിക്കറിയാം?"
"ദേഷ്യമോ എന്തിന്?"
"എന്‍റെ കൂടെ കരിമ്പനാലില്‍ വരുന്നത്. കൂട്ടുകാരുടെ കൂടെയുള്ള ചുറ്റിക്കറങ്ങലും പെമ്പിള്ളേരേ പഞ്ചാരയടിക്കലും ഒക്കെ മുടങ്ങില്ലേ?"
റോമിയോയുടെ മുഖത്ത് ജാള്യത പരന്നു. മമ്മി എത്ര കൃത്യമായാണ് തന്‍റെ മനസ്സ് വായിച്ചത്!
"പിന്നേ!"
അവന്‍ ജാള്യത മറയ്ക്കാന്‍ ശ്രമിച്ചുകൊണ്ട് പറഞ്ഞു.
💬 Comments
View all comments