0%

Chapter Title : മമ്മിയുടെ കാമുകന്മാര്‍ [ഡോണ]

Author : സ്മിത Read All Parts 5.5K

ഉള്ളത്? ഒന്നും ഓര്‍ക്കുവാരുന്നില്ല. നമ്മള്‍ കരിമ്പനാലില്‍ പോകുന്ന കാര്യമല്ലാതെ മറ്റൊന്നും ഞാന്‍ ഓര്‍ത്തേയില്ല!"

"ശരി! ശരി! ഞാന്‍ വിശ്വസിച്ചു."

************************************

കരിമ്പനാലിന്റെ ഒരു വശം ആകാശത്തേക്ക് ഉയര്‍ന്നു പോകുന്ന നിബിഡ വനമായിരുന്നു.
അതിന്‍റെ അടിവാരത്തിലാണ് അവരുടെ കെട്ടിടം നിന്നിരുന്നത്.
കെട്ടിടത്തിന്‍റെ മുമ്പില്‍ വിശാലമായി ഒഴുകുന്ന പുഴയും.
പുഴയ്ക്കപ്പുറം പിന്നെയും ആകാശം മുട്ടിനില്‍ക്കുന്ന മലകള്‍.
പുഴയ്ക്കും വീടിനും മദ്ധ്യേ മണ്‍പാത.
അത് ഒരുകിലോമീറ്ററിനപ്പുറത്തുള്ള ചെറിയ ഒരു കവലവരെയെത്തുന്നു.
കവലയെന്നാല്‍ രണ്ടുമൂന്നു ചെറിയ കടകള്‍ മാത്രം. കരിമ്പനാലില്‍ അങ്ങനെ സ്ഥിര താമസമായി ആരുമില്ല.
അവിടെയുള്ള കൃഷിയോഗ്യമായ പ്രദേശങ്ങളുടെ ഉടമസ്ഥന്മാര്‍ കൊല്ലത്തും തിരുവനന്തപുരത്തുമോക്കെയാണ്.
അവരാകട്ടെ അങ്ങോട്ട്‌ വല്ലപ്പോഴും വന്നാലായി.

ചുരുക്കത്തില്‍ സോഫിയയുടെ കെട്ടിടത്തിനടുത്ത് മറ്റാരുടെയും വീടുകളോ ആവാസമോ ഇല്ലായിരുന്നു.

വന്നയുടനെ അവരിരുവരും പരിസരമൊക്കെ ഒന്ന് വൃത്തിയാക്കി.
പിന്നെ അകമൊക്കെ അടിച്ചു തളിച്ച് വെടിപ്പാക്കി.
പൊടിയും മാറാലകളും മാറ്റി.
കാറില്‍ നിന്ന് ഗ്യാസ് സിലിണ്ടറും സ്റ്റവ്വും പാത്രങ്ങളും പലവ്യഞ്ജനങ്ങളടങ്ങിയ ബാഗുകളുമൊക്കെ അടുക്കളയില്‍ ക്രമത്തില്‍ വെച്ചു.

പണികളൊക്കെ തീര്‍ത്ത്, കുളിയൊക്കെ കഴിഞ്ഞ് ഡൈനിംഗ് റൂമില്‍, വഴിയിലെ ഹോട്ടലില്‍ നിന്നും വാങ്ങിയ മട്ടന്‍ ബിരിയാണിയുടെ മുമ്പിലിരിക്കുമ്പോള്‍ സമയം നാലുമണി.

"ഓ! ശരിക്കും മടുത്തു!"

ഭക്ഷണം കഴിക്കുമ്പോള്‍ സോഫിയാ പറഞ്ഞു.

"വന്നുകഴിഞ്ഞ് അതുമാതിരി പണിയല്ലേ എടുത്തത്!"

"വെള്ളത്തിന്‍റെ കാര്യം നേരത്തെ പറഞ്ഞ് സോമന്‍ ചേട്ടനെക്കൊണ്ട് അറേഞ്ച് ചെയ്യിച്ചത് നന്നായി. അല്ലേല്‍ ആ കാണുന്ന മലേപ്പോയി ഹോസ് പൈപ്പ് ഒക്കെ ഇട്ട് നേരം പാതിരാത്രിയായേനെ!"

റോമിയോ പറഞ്ഞു.

കവലയില്‍ ഗ്രോസറിഷോപ്പ് നടത്തുകയാണ് സോമന്‍.

"കാര്യം വരാന്‍ അത്ര ഇഷ്ടമൊന്നുമുണ്ടായിരുന്നില്ലെങ്കിലും ഇപ്പോള്‍ ഇതൊക്കെ കാണുമ്പൊള്‍ വന്നില്ലായിരുന്നെകില്‍ നഷ്ടമായേനെ എന്ന് തോന്നിപ്പോകുന്നു,"

💬 Comments

View all comments