Chapter Title : മുൻ കാമുകി ടീന [പാലാക്കാരൻ]
അനുസരിച്ച് മറ്റു ക്രിസ്ത്യൻ സമുദായങ്ങളിൽ നിന്നും അവർ വിവാഹം നടത്താറില്ല.
അങ്ങനെ അവളെ ചങ്ങനാശ്ശേരിയിൽ തന്നെ തുണിക്കട നടത്തുന്ന ഒരു ക്‌നനായക്കാരൻ കെട്ടി. അതോടു കൂടി വിളിയും നിന്നു.
മാനസികമായി തകർന്നു പോയ ഞാൻ അവളെ കാണാൻ വേണ്ടി അവരുടെ ഇടവക പള്ളിയിൽ ഞായറാഴ്ച കുർബാനയ്ക്ക് വരെ പോകാൻ തുടങ്ങി. എന്നെ കൂടുതൽ വിഷമിപ്പിക്കാതെ ഇരിക്കാനാവാം ടീന പള്ളിയിൽ വരാതെയായി. അവളുടെ നമ്പറും മാറി.
മാസങ്ങൾ കടന്നു പോയി.
ഞാൻ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നു. ടീന ഇരുണ്ട കാലത്ത് കണ്ട ദുസ്വപ്നം ആയിത്തന്നെ ഉള്ളിൽ അവശേഷിച്ചു.
ആയിടക്കാണ് ഗൾഫിൽ ജോലി ലഭിച്ചതും സാമ്പത്തികമായി ഞാൻ രക്ഷപ്പെട്ടതും. പതിയെ പതിയെ വീട്ടിലെ അവസ്ഥയും മാറി വന്നു.
രണ്ടാമത് ലീവിന് നാട്ടിൽ വന്നപ്പോൾ ഞാൻ ജിൻസിയെ വിവാഹം കഴിച്ചു.
വർഷങ്ങൾ വീണ്ടും കടന്നു പോയി.
2018 മാർച്ചിലാണ് ഓഫീസിൽ ഇരിക്കുമ്പോൾ വാട്സ്ആപ്പിൽ ഒരു ഇന്ത്യൻ നമ്പറിൽ നിന്നും "ഹായ്" ലഭിക്കുന്നത്.
ഫേസ് ബുക്കിൽ തിരഞ്ഞു എന്റെ നമ്പർ എടുത്ത് ടീന അയച്ച മെസ്സേജ്.
അതായിരുന്നു തുടക്കം.
ഇത്തവണ ലീവിന് വരുമ്പോൾ കാണാം എന്ന് പറഞ്ഞാണ് ആദ്യത്തെ ദിവസം ഞങ്ങളുടെ ഫോൺ വിളി അവസാനിച്ചത്...
അങ്ങനെ ഒരുപാട് ആഗ്രഹിച്ചിരുന്ന ടീന ഇന്ന് കാറിലുണ്ട്.
കാർ ഇടത്തേക്ക് തിരിഞ്ഞ് കുമരകം ബോട്ട് ജെട്ടി റോഡിലേക്ക് കയറി.
ഞാൻ ഫോൺ എടുത്തു ഷാജുവിനെ വിളിച്ചു. ആദ്യത്തെ റിങ്ങിന് തന്നെ അവന്റെ ശബ്ദം വന്നു.
"അച്ചായാ...എത്തിയോ..?"
"എത്തിയെടാ..നീ എവിടെയാണ്.."
"ഞാനിവിടെ തന്നെ ഉണ്ടല്ലോ.. ആ..ഞാൻ വണ്ടി കണ്ടു..നേരെ പോരൂ..."
അപ്പൊൾ കുറച്ചു മുൻപിലായി ഷാജു
💬 Comments
View all comments