Chapter Title : മുനി ടീച്ചർ 1 [Decent]
വീട്ടിലേക്കു വരുമോയെന്നാണ് എന്റെ ചിന്ത മുഴുവൻ. എന്നാൽ ഒരുപാടുനേരം കാത്തുനിന്നിട്ടും നിരാശ മാത്രം ബാക്കി. ടീച്ചർ വരുമോയെന്നു ലിസിമ്മയോടു ചോദിക്കാനും വയ്യ.
എന്തായാലും വൈകുന്നേരം ചെമ്പകത്തിൽ പോകാമല്ലോ എന്നോർത്തു ഉച്ചക്കു മുമ്പുതന്നെ കുളിച്ചുമാറ്റി കല്യാണപ്പുരയിലേക്കു പോയി. രഘുച്ചേട്ടൻ ആളുകളോടെല്ലാരോടും മാന്യമായും സരസമായും പെരുമാറുന്നയാളാണ്. അതുകൊണ്ടുതന്നെ കല്യാണവീട്ടിൽ ഒരുപാടാളുകളുണ്ട്. സഹായത്തിനും മറ്റും ആളുകളുടെ ഒരു കുറവുമില്ല.
കഴിഞ്ഞ കുറേ വര്ഷങ്ങളായി നാട്ടിൽ വളരേ കുറച്ചു കല്യങ്ങൾക്കേ ഞാൻ കൂടിയിട്ടുള്ളു. എത്ര പെട്ടെന്നാണ് ഈ നാട്ടിൽ ആളുകളും ജീവിതവും മാറുന്നത്!! കല്യാണവീട്ടിലെ ആചാരങ്ങളും ഭക്ഷണ വിഭവങ്ങളും ആളുകളുടെ വസ്ത്രങ്ങളും നാട്ടിൽ എത്ര വേഗമാണ് മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നത്!!
എന്തായാലും ഇവിടെ വന്നത് നന്നായി. മുമ്പ് സ്കൂളിൽ ഒരുമിച്ചു പഠിച്ച, നാട്ടിൽ ഒരുമിച്ചു ഫുട്ബോൾ കളിച്ചു മാവിലെറിഞ്ഞു വളർന്ന ഒരുപാട് നല്ല സുഹൃത്തുക്കളെ കാണാൻ പറ്റി. അവരോടെല്ലാം കുശലാന്വേഷണങ്ങളും അല്പം കൊച്ചുവാർത്തമാനങ്ങളുമെല്ലാം പറഞ്ഞിരുന്നു. ചെറുപ്പത്തിലേക്കാളും അവരെല്ലാം ഒരുപാടു മാറിയിരിക്കുന്നു. ഞാൻ മാത്രം ഇന്നും കുട്ടിയായിരിക്കുന്നപോലെ എനിക്കുതോന്നി. മിക്കവർക്കും ബാംഗ്ലൂരിലെ വിശേഷങ്ങളും ജീവിതവുമൊക്കെയാണറിയേണ്ടത്. സ്കൂളിൽ പഠിക്കുമ്പോൾ അടിപിടി കൂടി മാത്രം പരിചയമുള്ളവരെല്ലാം വലുതായപ്പോൾ വളരെ കാര്യത്തോടെയും സ്നേഹത്തോടെയും സംസാരിക്കുന്നു. കൂട്ടുകാരിൽ ചിലരൊക്കെ കല്യാണം കഴിച്ചുട്ടുണ്ട്. ചിലർക്കൊക്കെ കുട്ടികളായിത്തുടങ്ങി. അവരെല്ലാം എന്തോ ഒരു ഗൗരവലോകത്തേക്കു പ്രവേശിച്ചപോലെ.
സമപ്രായക്കാരായ പെൺകുട്ടികളെ വളരെ കുറച്ചുപേരെയേ കണ്ടുള്ളു. എല്ലാവരും കല്യാണം കഴിഞ്ഞു അന്യനാട്ടിൽ പോയിക്കാണും. മറ്റുള്ളവരൊക്കെ നാളെ കല്യാണത്തിന് എത്തുമായിരിക്കും. കണ്ടവരൊക്കെ കുട്ടികളായി. കുടുംബിനികളായി. അവർക്കൊക്കെ വലിയൊരകൽച്ച വന്നപോലെ. ചിലരൊക്കെ ഭർത്താക്കന്മാരെ പരിചയപ്പെടുത്തിയപ്പോൾ അവരുടെ പ്രായവും പക്വത തോന്നിക്കുന്ന പെരുമാറ്റവും കണ്ടപ്പോൾ അവരുടെ ജീവിതമെല്ലാം ഒരുപാടു മാറിയപോലെ തോന്നി.
നാട്ടുകാരോടും
💬 Comments
View all comments