Chapter Title : മുനി ടീച്ചർ 2 [Decent]
വെളിച്ചം കാണുന്നുണ്ട്. മുരളി ചേട്ടൻ വന്നോ? നാല് നാൾ കഴിഞ്ഞു വരും എന്നാണല്ലോ പറഞ്ഞിരുന്നത്. അതോ ടീച്ചർ ഇന്ന് ഒറ്റയ്ക്ക് നിൽക്കാൻ തീരുമാനിച്ചോ?
ഇന്നലെ ഞാൻ ചെയ്ത അബദ്ദം കാരണം ആണോ ഇതെല്ലാം? ഒന്നും അറിയാൻ ഒരു വഴിയുമില്ല. ലിസിമ്മയെ വിളിക്കാൻ ഒരു പേടി.
മുരളി ചേട്ടനെ വിളിച്ചു നോക്കിയാലോ? നമ്പർ ഉണ്ടല്ലോ കയ്യിൽ. വേണ്ട. അതിനും ഒരു പേടി. കാരണം ഇന്നലത്തെ സംഭവം തന്നെ. അല്ലെങ്കിൽ പറയാൻ വേറെ എന്തെങ്കിലും വിശേഷങ്ങളോ മറ്റോ വേണം. അതൊന്നും തന്നെ ഇല്ലതാനും. ടീച്ചർ ചേട്ടനോടെങ്ങാനും പറഞ്ഞിട്ടുണ്ടാകുമോ? ദൈവമേ. ഭർത്താവിനോട് പറയാതിരിക്കുമോ? എന്റെ മനസിൽ ആശങ്ക ഒഴിയുന്നില്ല..
കുറച്ചു നേരം കഴിഞ്ഞപ്പോൾ ചെമ്പകത്തിലെ ലൈറ്റണഞ്ഞു. ഒരു സിനിമ കാണാൻ ഇരുന്നു ഞാനും എപ്പോഴോ ഉറങ്ങിപ്പോയി. ബാക്കി ദിവസങ്ങൾ സാദാരണ പോലെ കടന്നു പോയി.
=======================
യാത്ര പറയൽ
വന്നിട്ട് ഒരാഴ്ചയായി. ഇന്ന് ഞായറാഴ്ചയാണ്. രാത്രിയാണ് ബാംഗ്ലൂർ ബസ്.
ടീച്ചറെ പിന്നീട് കണ്ടിട്ടില്ല. ഇനി ഞാനില്ലാത്തപ്പോൾ വീട്ടിൽ വന്നിരുന്നോ ഇല്ലയോ എന്നൊന്നും അറിയില്ല. ലിസിമ്മയോടു കൂടുതൽ ചോദിക്കാനോ സാധ്യമല്ല. ചെമ്പകത്തിൽ പോയി മുരളി ചേട്ടനോട് ഒന്ന് കുശലം പറഞ്ഞു പെട്ടെന്ന് തിരിച്ചു വരാം എന്ന് കരുതിയാലും അതിനുള്ള ധൈര്യം കിട്ടിയില്ല.
പതിനൊന്നു മണിക്കാണ് ബസ് സ്റ്റാർട്ട് ചെയ്യുന്നത്. പത്തു മണിക്ക് വീട്ടിൽ നിന്ന് പുറപ്പെടണം. ലിസിമ്മയും ഞാനും 8 മണിക്ക് തന്നെ ഡിന്നർ കഴിച്ചു.
ഞങ്ങൾ ഒരുമിച്ചാണ് ഡിന്നറിനിരുന്നത്. ഡിന്നർ സമയത്തു ഞങ്ങൾ രണ്ടു പേരും സംസാരിച്ചില്ല. ഒരു പ്രതേക സ്വഭാവമാണ് ലിസിമ്മക്കു. ചിലപ്പോൾ എന്നെ മോനെ പോലെ നോക്കും. ചിലപ്പോൾ
💬 Comments
View all comments