Chapter Title : മുനി ടീച്ചർ 5 [Decent]
എപ്പോഴെങ്കിലും അതുണ്ടാകുമെന്ന് എനിക്കുറപ്പാണ്. മിക്കവാറും പോകുന്ന ദിവസമോ അല്ലെങ്കിൽ ഞാൻ അവിടെ എത്തിയ ഉടനെ ഫോണിലോ ആയിരിക്കും. പലതും പറഞ്ഞു പല ചാനലുകളും മാറ്റിമാറ്റി നോക്കി. ഒരു ചാനലിലും ലിസിമ്മക്കു പിടിക്കുന്ന പ്രോഗ്രാമുകളൊന്നും ഇല്ലെന്നു പറഞ്ഞു. അവസാനം വീണ്ടും ക്രിക്കറ്റിൽ തന്നെയെത്തി. ടീച്ചർ അടുക്കളയിൽ ആണ്. പത്രങ്ങൾ കഴുകുന്ന ശബ്ദം കേൾക്കാം. ഇടക്ക് ലിസിമ്മ തന്റെ കൈ എന്റെ തുടയിൽ വച്ചു. സർവ ധൈര്യവും സംഭരിച്ചു ഞാൻ കൈ അവിടെന്നെടുത്തു മാറ്റി. ശേഷം പുറത്തുകൂടെ അതെ കൈകൊണ്ട് എന്നെ കെട്ടിപിടിച്ചു. ഇത്തവണ ഞാൻ അതൃപ്‌തി കാണിച്ചില്ല. കുറച്ചുനേരത്തിനു ശേഷം പിടി വിട്ടു. അപ്പോൾ ഞാൻ ലിസിമ്മ കേൾക്കാനായി ഒരു നെടുവീർപ്പിട്ടു.
"എന്തുപറ്റി" ലിസിമ്മ ചോദിച്ചു.
"ഒന്നൂല്യ" എന്നുപറഞ്ഞു ഞാൻ ടീവിയിൽ തന്നെ ശ്രദ്ധിച്ചിരുന്നു. അല്പനേരത്തിനു ശേഷം ലിസിമ്മ ടീച്ചറെ കൂടി വിളിച്ചു. അതിനു മുമ്പുതന്നെ ടീച്ചർ ചെയ്യുന്നതെല്ലാം തീർന്നിരുന്നു. ടീച്ചർ ഇതുവരെ ഇങ്ങോട്ടു വരാതിരുന്നത് മനഃപൂർവം തന്നെ ആയിരിക്കും.
"ഞാൻ കിടക്കട്ടെ ലിസിമ്മെ." ലിസിമ്മക്ക് എന്റെ കൂടെ ഇരിക്കാൻ താൻ തടസമാവേണ്ട എന്ന് കരുതിയാവും ടീച്ചർ അങ്ങിനെ മറുപടി പറഞ്ഞത് എന്നെനിക്കു തോന്നി.
"സമയം ആയോ?കുറച്ചു സമയം ടീവികണ്ടിരിക്കാം... വായോ"
ടീച്ചർ വന്നു ഓപ്പോസിറ്റുള്ള സോഫയിൽ ഇരുന്നു.
റിമോട്ട് ഇപ്പോൾ ലിസിമ്മയുടെ കയ്യിലാണ്. ടീവിയിൽ എന്തൊക്കെയോ പ്രോഗ്രാമുകൾ മാറി മറിയുന്നു. ലിസിമ്മ ഓരോരോ കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി. ഞാൻ സോഫയുടെ അറ്റത്തായിരുന്നു ഇരുന്നത്. ലിസിമ്മ എനിക്ക് വളരെ അടുത്ത് എന്നെ ചാരി തന്നെ ഇരുന്നു. എനിക്കിനി നീങ്ങിയിരിക്കാൻ പറ്റില്ല. ഞാൻ അസ്വസ്ഥനാണെന്നു ടീച്ചർക്ക് ശരിക്കും അറിയാം.
ലിസിമ്മ
💬 Comments
View all comments