Chapter Title : മുനി ടീച്ചർ 5 [Decent]
പറയാതെ ടീച്ചർ ഫോൺ കട്ട് ചെയ്തു. എഴുന്നേറ്റു നിന്ന് ഫോൺ ചെയ്ത ഞാൻ അറിയാതെ ബെഞ്ചിൽ തന്നെ ഇരുന്നു. വാർത്ത കേട്ടു തരിച്ച ഞാൻ കുറച്ചുനേരം അനങ്ങാതെ അവിടെത്തന്നെയിരുന്നു. വരണ്ട നാളുകൾക്കു ശേഷം ഇനി പ്രതീക്ഷയുടെ നാളുകൾ വരികയാണോ? ഞാൻ കേട്ടത് സത്യം തന്നെയാണോ? അതോ കേൾക്കാൻ അതിയായി ആഗ്രഹിക്കുന്ന കാര്യം കേട്ടതായി വെറുതെ നൊന്നിയതാണോ? പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടികടന്നെത്തുന്ന പദനിസ്വനം... എന്ന പാട്ടാണ് മനസിലേക്കോടിവന്നത്.
അന്നുമുതൽ ടീച്ചറുടെ ഫോൺ വെയിറ്റ് ചെയ്തു ദിനങ്ങൾ തള്ളി നീക്കാൻ തുടങ്ങി. പ്രതീക്ഷാ കടൽ അലയടിക്കുന്ന, എന്നാൽ തള്ളിനീക്കാൻ പ്രയാസമേറിയ ദിനങ്ങളുടെ തുടക്കം.
ദൈവമേ... വെക്കേഷൻ കാലത്തു നഷ്ടപ്പെട്ടതെല്ലാം പതിന്മടങ്ങായി നീ തിരിച്ചു തരാൻ പോകുകയാണോ?
ഓരോ ദിവസവും ഓരോ മണിക്കൂറിലുമെന്നപോലെ ടീച്ചറുടെ കൂടെയുള്ള നിമിഷങ്ങൾ ഞാൻ മനസ്സിൽ പളുങ്കു കൊട്ടാരംപോലെ പടുത്തുയർത്തുകയും പൊളിച്ചടുക്കുകയും വീണ്ടും മറ്റൊരു രൂപത്തിൽ നിർമിക്കുകയും പരിഷ്കരിക്കുകയും മോടി കൂട്ടുകയും ചെയ്തുകൊണ്ടേയിരുന്നു. തള്ളിനീക്കാൻ പ്രയാസമുള്ള ദിവസങ്ങൾ ഞാൻ ഇങ്ങനെ നിരക്കി നീക്കിക്കൊണ്ടിരുന്നു.
💬 Comments
View all comments