Chapter Title : മുനി ടീച്ചർ 6 [Decent]
അവൾ ഇവിടെ തന്നെ. നാട്ടിലും ഇവിടെയുമായി ജീവിക്കുന്നു. അങ്ങോട്ടുമാറാണ് ശ്രമിക്കുന്നുണ്ട്. പക്ഷേ അത്രയെളുപ്പമല്ല."
ഇതിനിടക്ക് ഭക്ഷണം വന്നു. രണ്ടുപേരും കഴിക്കാൻ തുടങ്ങി.
"ഓരോരുത്തർക് ഓരോ പ്രശ്നങ്ങൾ... അല്ലെ?" ഞാൻ ടീച്ചറെ ഒന്ന് ആശ്വസിപ്പിക്കാനായി പറഞ്ഞു. എന്നാൽ ടീച്ചർ അതിനു മറുപടിയൊന്നും തന്നില്ല..
"അവളോട് സംസാരിക്കട്ടെ. എന്നിട്ടു ഞാൻ പറയാം. തിങ്കളോ ചൊവ്വയോ ഞാൻ വരാൻ നോക്കാം."
എനിക്ക് ഇതിൽ കൂടുതൽ സന്തോഷം ഇനി വരാനില്ല.
"ടീച്ചർ സമയം പറഞ്ഞാ മതി. മെട്രോയിൽ വന്നുമതി. റൂട്ട് ഞാൻ പറഞ്ഞുതരാം. ഇന്നത്തെപോലെ. ഞാൻ സ്റ്റേഷനിൽ വരാ." എന്റെ താല്പര്യം ഞാൻ മറച്ചുവച്ചില്ല.
ടീച്ചറുടെ യാത്രയെ കുറിച്ചും ലക്ഷ്‌മിയുടെ ജോലി, ഫാമിലി എന്നിവയെകുറിച്ചുമെല്ലാം സംസാരിച്ചു ഭക്ഷണം കഴിച്ചിരുന്നു സമയം ഒരുപാടായി. ടീച്ചർക്ക് ലക്ഷ്മിയുടെ കാൾ വന്നു. രണ്ടുപേരും ഒരു രണ്ടുമിനുറ്റോളം സംസാരിച്ചു. നല്ല അടുപ്പത്തോടുകൂടിയാണ് രണ്ടാളും സംസാരിക്കുന്നത്. ഇതെനിക്ക് ഒരു ആശ്വാസമായി. ചില ചോദ്യങ്ങൾക്കു ടീച്ചർ പിന്നെ പറയാം എന്ന് പറയുന്നുണ്ടായിരുന്നു. ഫോൺ വച്ച ശേഷം ടീച്ചർ പറഞ്ഞു "പോകാനായി. ഞാൻ വിളിക്കാം. ഇറങ്ങിയാലോ?"
ഞാൻ വെയിറ്ററെ വിളിച്ചു ബില് അടച്ചു. ഞങ്ങൾ പുറത്തിറങ്ങി. വെയിൽ അല്പം ചൂടായിരുന്നു. മെട്രോ സ്റ്റേഷൻ ലക്ഷ്യമാക്കി ഞങ്ങൾ നടന്നു. "ടീച്ചർ റിട്ടേൺ ടിക്കറ്റ് എടുത്തിട്ടുണ്ടോ?" ഞാൻ ചോദിച്ചു.
"അയ്യോ, ഇല്ലല്ലോ, അതു മറന്നു."
"സാരമില്ല. ഇപ്പോൾ വലിയ തിരക്കുണ്ടാവില്ല. രാവിലെയും വൈകീട്ടുമാണ് പ്രശ്നം."
ഞങ്ങൾ ടിക്കറ്റ് കൗണ്ടറിലെത്തി. ഞാൻ ടീച്ചർക്കുവേണ്ട ടിക്കറ്റ് എടുത്തു നൽകി. ടീച്ചർ പണം നൽകാൻ ശ്രമിച്ചെങ്കിലും ഞാൻ തന്നെ കൊടുത്തു. "ആവശ്യത്തിന് കാശുണ്ട്. അച്ഛൻ തരാറുണ്ട്." ഞാൻ പറഞ്ഞു. പ്ലാറ്റ്ഫോമിലേക്ക്
💬 Comments
View all comments