0%

Chapter Title : മുരളി കാത്തിരുന്നവൾ 1 [kuttan]

Author : Kuttan Read All Parts 324.6K

ഇടയിൽ വെള്ളം നനക്കാൻ ഒക്കെ മുരളി ആയിരുന്നു എല്ലാത്തിനും ഉണ്ടായിരുന്നത്…അതിൻ്റെ ഉടമ ആരാ എന്താ ഒന്നും അറിയില്ല..കോൺട്രാക്ടർ അനീഷ് ആണ് എല്ലാം നോക്കുന്നത്…ഇപ്പൊ അത് പണി കഴിഞ്ഞു താമസത്തിന് റെഡി ആയിട്ടും ഉണ്ട്…

മുരളിയെ കാണാൻ അത്ര ഭംഗി ഒന്നും ഇല്ല.. കറുത്തിട്ട് ഒക്കെ ആണ്….നിറത്തിൽ എന്താ കാര്യം അല്ലെ…കാര്യം ഉള്ളവരും ഉണ്ടല്ലോ ഈ സമൂഹത്തിൽ..മുരളിക്ക് പ്രേമിക്കാൻ അത് കൊണ്ട് തന്നെ ആരെയും കിട്ടിയില്ല…പത്ത് വരെയേ പഠിച്ചിട്ടും ഉള്ളൂ..പക്ഷെ ദിവസവും ന്യൂസും കാര്യങ്ങളും എല്ലാം നോക്കും…വീട്ടിൽ തന്നെ വ്യായാമം ചെയ്യും…പാടത്ത് ഒറ്റക്ക് ആണ് വാഴയും കപ്പയും ഒക്കെ നോക്കുന്നത്…അത് കൊണ്ട് ആൾ പാകത്തിന് ആണ് തടി എല്ലാം…മുടി അധികം വളർത്തി നടക്കാറില്ല…താടി എപ്പോഴും വടിച്ചു നടക്കും . കട്ടി മീശ ഉണ്ട്…

ഇപ്പോള് ഏകദേശം ആളെ ഒരു രൂപം മനസ്സിൽ ആയി കാണും…

വൈകീട്ട് വീട്ടിലേക്ക് തിരിച്ചു ഓട്ടോയിൽ പോകുന്ന മുരളി പാതി വഴിക്ക് ഹംസക്കയെ കണ്ട് നിർത്തി.

കയറിക്കോ ഇക്ക..

നീയോ.മുരളി വീട്ടിലേക്ക് ആണോ..എങ്കിൽ എന്നെ പോകുന്ന വഴിക്ക് വിട്ടേക്ക്

കയറിക്കോ.

എവിടെന്ന നീ വരുന്നത്..

അത് ഒരു ട്രിപ്പ് ഉണ്ടായിരുന്നു…

നീ അതിനു ഓട്ടോ സ്റ്റാൻഡ് യില് കാണാറില്ലാലോ

അവിടെ ഒന്നും ഉണ്ടാകില്ല..അറിയുന്ന ആളുകൾ വിളിച്ചാൽ പോകും ..അത് എപ്പോ ആണേലും…അല്ലാത്തപ്പോൾ വീട്ടിൽ തന്നെ…കൃഷി ഒക്കെ ആയിട്ട്

എടാ..എന്തായി കല്യാണക്കാര്യം…

എന്ത് ആകാൻ ഇക്ക..നിങൾ അത് വിട്ടില്ലേ…ഞാൻ തന്നെ അത് മറന്നു..ഉള്ള ജീവിതം അങ്ങനെ അങ്ങോട്ട് പോകട്ടെ…

എന്നാലും…നമുക്ക് നോക്കാം എടാ..എവിടേലും കാണും..നീ വിഷമിക്കാതെ…

ഹും..

പുതിയ വീട്ടിൽ താമസക്കാർ വന്നോ.ഞാൻ കൊടുത്ത സ്ഥലം

💬 Comments

View all comments